കോഴിക്കോട്: വിഭജന കാലത്തെ അതേ രാജ്യദ്രോഹ നിലപാടാണ് പല മുസ്ലിംലീഗ് നേതാക്കൾക്കും ഇന്നുമുള്ളെതന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
മുസ്ലിം ലീഗ് നേതാവ് പി.വി. അബ്ദുൽ വഹാബ് എം.പി വിേദശ രാജ്യങ്ങളിൽപ്പോയി ഇന്ത്യ വിരുദ്ധ പരാമർശം നടത്തിയത് അംഗീകരിക്കാനാവില്ല. ഇന്ത്യയിൽ ജനാധിപത്യമില്ലെന്നാണ് വഹാബ് വിദേശത്തുപോയി പറയുന്നത്.
കട്ടിപ്പാറയിലെ ഉരുൾപൊട്ടൽ പ്രദേശം മുഖ്യമന്ത്രി സന്ദർശിക്കാത്തത് പ്രതിേഷധാർഹമാണ്. നിപ ബാധിച്ച് ആളുകൾ മരിച്ചപ്പോഴും മുഖ്യമന്ത്രി സന്ദർശിച്ചിട്ടില്ല. മുഖ്യമന്ത്രി ഡൽഹിയിൽ പോയി കെജ്രിവാളിെൻറ കുടുംബത്തെ ആശ്വസിപ്പിക്കുകയാണ് െചയ്തത്. പി.വി. അൻവർ എം.എൽ.എയുടെ അനധികൃത പാർക്ക് പൊളിച്ചുനീക്കണം. സംസ്ഥാന വക്താവ് പി. രഘുനാഥും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.