കൊച്ചി: കളമശ്ശേരി സ്‌ഫോടനം അന്വേഷിക്കുന്നതിന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ഉത്തരവിറക്കിയത്.
21 അംഗ പ്രത്യേക അന്വേഷണസംഘത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എ. അക്ബർ, ഭീകരവിരുദ്ധ സ്‌ക്വാഡ് ഡി.ഐ.ജി പുട്ട വിമലാദിത്യ, കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ എസ്. ശശിധരൻ, തൃക്കാക്കര അസി. കമ്മീഷണർ പി.വി ബേബി, എറണാകുളം ടൗൺ അസി. കമ്മീഷണർ രാജ് കുമാർ.പി, കളമശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിപിൻ ദാസ്, കണ്ണമാലി സ്റ്റേഷൻ ഇൻസ്‌പെക്ടർ രാജേഷ്, കുറുപ്പുംപടി സ്റ്റേഷൻ ഇൻസ്‌പെക്ടർ ഫിറോസ്, ഭീകരവിരുദ്ധ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ബിജുജോൺ ലൂക്കോസ് എന്നിവരും മറ്റ് 11 പൊലീസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ എസ്. ശശിധരനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.