ഏഷ്യയിലെതന്നെ വലിയ ഉത്സവമാണ് കലോത്സവം. അതിൽ മത്സരം വലിയൊരു ഘടകമായി മാറാൻപാ ടില്ല. പണത്തിെൻറയും സ്വാധീനത്തിെൻറയും കല കുട്ടികൾക്ക് ഗുണംചെയ്യില്ല. ഒാട്ടമത് സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചേക്കാം. എന്നാൽ, കലയിൽ മത്സരവും ഒന്നാം സ്ഥാനവും ഒന്നാം സമ്മ ാനവുമില്ല. മമ്മൂട്ടിയുടെ അഭിനയമാണോ മോഹൻലാലിെൻറ അഭിനയമാണോ നല്ലതെന്ന് പറ യാനാകുമോ? സുഗതകുമാരി ടീച്ചറുേടതാണോ ഒ.എൻ.വിയുേടതാണോ നല്ല കവിതയെന്നും വിലയി രുത്താനാവില്ല.
എെൻറ സ്കൂൾകാലത്ത് കലോത്സവത്തിൽ സംസ്ഥാനതലത്തിൽ പങ്കെടുത് തിട്ടുണ്ടെങ്കിലും സമ്മാനമൊന്നും ലഭിച്ചില്ല. നന്നായി വരക്കുമെങ്കിലും മത്സരിച്ചത് കവിതയിലാണ്. അന്ന് ഒന്നാം സ്ഥാനത്തെത്തിയവരല്ല ഇന്ന് കലാരംഗത്തുള്ളത്. നമ്മുടെയൊക്കെ ചെറുപ്പകാലത്ത് വാരികകളിലും മറ്റും എഴുത്തിന് ചുരുക്കം അവസരങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.
ഇന്ന് സമൂഹമാധ്യമങ്ങളിലടക്കം എഴുതാനും കളിവുതെളിയിക്കാനും കുട്ടികൾക്ക് ഏറെ അവസരമുണ്ട്. സ്വയം എഡിറ്ററായും സ്വയം വിമർശകനായും വേണം ഇത്തരം വേദികളിൽ ഇടപെടാൻ. ചിലർ കവിതയും മറ്റും അയച്ചുതരാറുണ്ട്. പഴയകാലത്തുനിന്നും ഭാഷയിലൊക്കെ വലിയ മാറ്റംവന്നിട്ടുണ്ട്. താളാത്മകത ആവശ്യമില്ലാത്തതിനാൽ വലിയ സ്വാതന്ത്ര്യം കുട്ടികൾക്കുണ്ട്.
സാമൂഹികമായ നീതികേടും ജീർണതകളുടെയും പ്രതികരണമാണ് പല കവിതകളും. വെളിച്ചം നിറഞ്ഞ ഒരുലോകത്തെയല്ല അവർ കാണുന്നത്. മറിച്ച്, ഇരുണ്ടലോകത്തെയാണ്. ഉള്ളിലുള്ള നീതിബോധത്തിെൻറ ഫലമായാണ് കുട്ടികളുടെ കവിതകൾ. മാധ്യമങ്ങളിലും മറ്റും അവർ അറിയുന്ന വാർത്തകൾ കവിതയെ സ്വാധീനിക്കുന്നുണ്ട്.
ചിത്രകലയുടെയും പാട്ടിെൻറയും കാര്യത്തിൽ വലിയ വികാസമുണ്ടായിട്ടുണ്ട്. ഒരുപാട് പുതിയ പ്രതിഭകളുണ്ടായി. എഴുത്തിെൻറ കാര്യത്തിൽ വലിയ മാറ്റമുണ്ടായിട്ടില്ല. കാരണം, ഭാഷ കൈകാര്യം ചെയ്യുന്നതിലും അത് ഗ്രഹിക്കുന്നതിലും അത്രയധികം പ്രാധാന്യം നൽകുന്നില്ല. എഴുത്തിനുള്ള പ്രാധാന്യം വായനക്ക് കൊടുക്കുന്നില്ല.
ഞാനൊക്കെ ഹൈസ്കൂളിൽ പഠിക്കുേമ്പാൾ മലയാളത്തിലെ പ്രധാന കവികളെയും എഴുത്തുകാരെയും വായിച്ചിരുന്നു. ഇന്ന് വായന അത്രക്കുണ്ടോയെന്നകാര്യം സംശയമാണ്. കുട്ടികൾ കുെറക്കൂടി പൊളിറ്റിക്കൽ ആയതായാണ് തോന്നുന്നത്. അവരുടെ കാർട്ടൂണുകളിലും വരകളിലും അത് കാണാനുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.