കോഴിക്കോട്: വധശിക്ഷയെ എതിര്‍ക്കുന്ന പാര്‍ട്ടിയായിട്ടും നിലമ്പൂരില്‍ രണ്ടുപേരെ വെടിവെച്ചു കൊല്ലാന്‍ പൊലീസിനെ കയറൂരിവിട്ടതിനെ മൂടിവെക്കാനാണ് എം.ടിക്കെതിരായ വിമര്‍ശനത്തെ സി.പി.എം ആഘോഷിക്കുന്നതെന്ന് കല്‍പറ്റ നാരായണന്‍. എന്‍.പി. മുഹമ്മദ് അനുസ്മരണത്തോടനുബന്ധിച്ച് ‘സമഗ്രാധിപത്യത്തിന്‍െറ അദൃശ്യരൂപങ്ങള്‍’ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനം പോലെ അഗാധമായി ചിന്തിച്ച് ചെയ്യേണ്ട കാര്യം ധനമന്ത്രിയെ നോക്കുകുത്തിയാക്കി ഏകാധിപതിയായ പ്രധാനമന്ത്രി നേരിട്ട് നടത്തിയത് തന്‍െറ അധികാരം പ്രകടിപ്പിക്കാനാണ്. കറന്‍സി നിരോധിച്ച് 52 ദിവസമായിട്ടും ഇതിനെതിരെ പ്രക്ഷോഭമൊന്നുമുണ്ടായില്ല. അച്ചടക്കമില്ലായ്മ ഒരു ആയുധമാക്കാന്‍ പോലുമാവാത്തവിധം ജനം മാറിയത് ഏകാധിപത്യത്തെ ഭയന്നിട്ടാണ്.
യു.എ.പി.എ എന്ന നിയമം നിലനില്‍ക്കുന്ന രാജ്യത്ത് സ്വാതന്ത്ര്യം എന്നൊന്നുണ്ടാവില്ല. എതിര്‍ ശബ്ദങ്ങള്‍ക്കെതിരെ പ്രതികാരനടപടിയായി ആ നിയമം പ്രയോഗിക്കും. വ്യത്യസ്ത സ്വരമുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് ചുറ്റിലും. അഭിപ്രായസ്വാതന്ത്ര്യം റദ്ദ് ചെയ്യപ്പെടുന്നതോടെ ജനാധിപത്യം ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.