എ​ഴു​ത്തു​കാ​ര​ൻ കണ്ണൻ കരിങ്ങാട് അന്തരിച്ചു

കു​റ്റ്യാ​ടി: എ​ഴു​ത്തു​കാ​ര​ൻ ക​ണ്ണ​ന്‍ ക​രി​ങ്ങാ​ട് (66) അ​ന്ത​രി​ച്ചു. കു​റ്റ്യാ​ടി​ക്ക​ടു​ത്ത ച​ങ്ങ​രം​കു​ള​ത്താ​യി​രു​ന്നു താ​മ​സം. പൂ​ര്‍വ്വാ​പ​രം, പ്ര​തി​ലോ​കം എ​ന്നീ ര​ണ്ടു നോ​വ​ല്‍കൊ​ണ്ട് എ​ഴു​ത്തു​കാ​രെ​യും വാ​യ​ന​ലോ​ക​ത്തെ​യും വി​സ്മ​യി​പ്പി​ച്ച എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു ക​ണ്ണ​ൻ ക​രി​ങ്ങാ​ട്.

സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. എ​ഴു​ത്തി​െൻറ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ക​ട​ന്നു​വ​രാ​ന്‍ മ​ടി​ക്കു​ക​യോ അ​രി​കു​ചേ​ര്‍ന്നു ജീ​വി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ ഡി.​സി ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച 10 പു​സ്ത​ക​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു 'പൂ​ര്‍വ്വാ​പ​രം'. തു​ട​ര്‍ന്ന് പൂ​ർ​ണ പ​ബ്ലി​ക്കേ​ഷ​ന്‍സ് പ്ര​സി​ദ്ധീ​ക​രി​ച്ച 'പ്ര​തി​ലോ​കം' മ​ഹാ​ഭാ​ര​ത​ക​ഥ​യി​ലെ മൗ​ന​ത്തെ ചി​ക​ഞ്ഞെ​ടു​ത്ത കൃ​തി​യാ​യി​രു​ന്നു. പ്ര​തി​ലോ​ക​ത്തി​ന് പൂ​ർ​ണ അ​വാ​ര്‍ഡ് ല​ഭി​ച്ചു.

താ​നൊ​രു ഏ​ക​ല​വ്യ​നാ​ണെ​ന്നും അ​ദൃ​ശ്യ​ഗു​രു ഒ.​വി. വി​ജ​യ​നാ​ണെ​ന്നും ക​ണ്ണ​ന്‍ ക​രി​ങ്ങാ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. 'ഗോ​മ​റ​യി​ലെ കാ​മ​ധേ​നു​ക്ക​ള്‍'​എ​ന്ന ചെ​റു​ക​ഥ​യാ​ണ് ക​ഥാ​ജീ​വി​ത​ത്തി​ന് വ​ഴി​ത്തി​രി​വാ​യ​ത്. തെ​ക്കേ​യി​ന്ത്യ​ന്‍ ശാ​സ്ത്ര​കോ​ണ്‍ഗ്ര​സി​ല്‍ പ​ല​ത​വ​ണ പ്ര​ബ​ന്ധ​മ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട് ക​ണ്ണ​ന്‍ ക​രി​ങ്ങാ​ട്. തി​ര​മാ​ല​ക​ളി​ല്‍നി​ന്ന്​ വൈ​ദ്യു​തി, കാ​ട്ടാ​ന​ക​ളെ വി​ര​ട്ടാ​നു​ള്ള യ​ന്ത്രം, ഭൂ​മി​കു​ലു​ക്കം മു​ന്‍കൂ​ട്ടി അ​റി​യാ​നു​ള്ള യ​ന്ത്രം തു​ട​ങ്ങി​യ​വ അ​ദ്ദേ​ഹം സ്വ​ന്ത​മാ​യി നി​ർ​മി​ച്ചു. സി.​പി.​എം ക​രി​ങ്ങാ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യും പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘ​ത്തി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. തോ​ട്ട​ക്കാ​ട് മി​ച്ച​ഭൂ​മി സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് ജ​യി​ല്‍വാ​സ​മ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: സ​രോ​ജി​നി. മ​ക്ക​ൾ: ജി​നീ​ഷ്, ജി​ഷ. മ​രു​മ​ക​ന്‍: മ​നോ​ജ​ന്‍ (കൈ​വേ​ലി).

Tags:    
News Summary - kannan karingad obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.