കണ്ണൂർ വിമാനത്താവളം:എവിയേഷൻ പരിശോധന തുടങ്ങി

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്​ ലൈസൻസ്​ നൽകുന്നതിനുള്ള ഡയറക്​ടർ ജനറൽ ഒാഫ്​ സിവിൽ ഏവിയേഷൻ സംഘത്തി​​​െൻറ പരിശോധന തുടങ്ങി. ​ഡി.ജി.സി.എ. ഡെപ്യൂട്ടി ഡയരക്​ടർ സന്താനംസമ്പത്ത്​, അസി.ഡയരക്​ടർ അശ്വിൻകു​മാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്​ മട്ടന്നൂരിലെത്തിയത്​. വിമാനത്താവള സാ​േങ്കതിക വിഭാഗം ഉദ്യോഗസ്​ഥർ സംഘത്തെ അനുഗമിച്ചു. സംഘ്​ ബുധനാഴ്​ച പരിശോധന പൂർത്തിയാക്കും. രണ്ടാഴ്​ചക്കകം അനുമതി നൽകുമെന്നാണ്​ പ്രതീക്ഷ.

കണ്ണൂർ വിമാനത്താവളം ഇതോടെ യാഥാർഥ്യത്തിലേക്ക്​ നീങ്ങുകയാണ്​. പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ മറ്റെല്ലാ അനുമതികളും ഇതിനകം ലഭിച്ചിട്ടുണ്ട്​. ഇമിഗ്രേഷൻ ക്ലിയറൻസ്, കസ്റ്റംസ് ഡിക്ലറേഷൻ, ഡി.വി.ഒ. ആർ കമ്മീഷനിങ്ങ്​ തുടങ്ങിയവയുടെ അനുമതി വിവിധ വകുപ്പുകൾ നേരത്തെ നൽകിയിട്ടുണ്ട്​.

Tags:    
News Summary - Kannur Airport Aviation-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.