കണ്ണൂർ: ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാലിബ്രേഷൻ പരിശോധിക്കുന്നതിനുള്ള ഡോണിയർ വിമാനം അടുത്തദിവസം എത്തും. വിമാനങ്ങൾ സുരക്ഷിതമായി ഇറങ്ങാൻ സഹായിക്കുന്ന ഇൻസ്ട്രുമെൻറ് ലാൻഡിങ് സിസ്റ്റത്തിെൻറ കൃത്യത പരിശോധിക്കുന്നതിനാണ് വിമാനം എത്തുന്നത്. വിമാനത്താവളത്തിന് അന്തിമാനുമതി ലഭിക്കുന്നതിന് മുന്നോടിയായാണ് ഇൗ പരിശോധന നടത്തുന്നത്.
അതേസമയം, ഉദ്ഘാടനം നടന്നാലും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വിമാനക്കമ്പനികൾ സർവിസ് നടത്തുന്നതിന് 2019വരെ കാത്തിരിക്കേണ്ടിവരും. വിദേശ വിമാനങ്ങളുടെ സർവിസ് നടത്തുന്നതിന് സിവിൽ ഏവിയേഷൻ ഇതുവരെ അനുമതി നൽകിയിട്ടില്ല. അടുത്ത ജനുവരിയോടെ മാത്രമേ ഇതിന് അനുമതി ലഭിക്കാൻ സാധ്യതയുള്ളൂവെന്നാണ് കിയാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവിസുകൾ ഉൾപ്പെടെ വിദേശ സർവിസുകളാണ് കണ്ണൂർ വിമാനത്താവളത്തിന് പ്രതീക്ഷ നൽകുന്നത്. വൻകിട വിദേശ വിമാനക്കമ്പനികൾ തുടക്കത്തിൽ തന്നെ സർവിസ് നടത്തിയില്ലെങ്കിൽ കണ്ണൂർ വിമാനത്താവളത്തിന് വലിയ നഷ്ടമാണുണ്ടാക്കുക.
നിലവിൽ രാജ്യത്തിനകത്ത് സർവിസ് നടത്തുന്ന മിക്ക കമ്പനികൾക്കും കണ്ണൂരിൽനിന്ന് സർവിസ് നടത്തുന്നതിന് അനുമതിയായിട്ടുണ്ട്. സിവിൽ ഏവിയേഷൻ സെക്രട്ടറിയാണ് കണ്ണൂർ വിമാനത്താവളത്തിൽ വിദേശ കമ്പനികൾക്ക് അനുമതി നൽകുന്നതിന് തടസ്സം നിൽക്കുന്നതെന്നാണ് സൂചന. എന്നാൽ, വേഗത്തിൽ അനുമതി ലഭിക്കുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. നിലവിൽ ഉഡാൻ പദ്ധതിയിൽ കണ്ണൂരിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കൂടുതൽ ആഭ്യന്തര സർവിസുകൾ ലഭിക്കുമെന്ന ആശ്വാസമുണ്ട്. വിമാനത്താവളത്തിെൻറ ഉദ്ഘാടനം ഒക്ടോബർ അവസാനമോ നവംബറിലോ ആണ് നടത്താൻ തീരുമാനിച്ചത്.
എന്നാൽ, സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടുന്നതിന് സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിമാനത്താവളം ഉദ്ഘാടനം വൈകിപ്പിക്കാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.