കണ്ണൂർ: സുപ്രീം കോടതി വിധിയും എതിരായതോടെ 138 കുട്ടികൾ തൽക്കാലത്തേക്ക് സ്റ്റെതസ്കോപ് താഴെ വെക്കുകയാണ്. സുപ്രീം കോടതി പുറത്താക്കാൻ ഉത്തരവിട്ട അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ വിദ്യാർഥികളിൽ ഭൂരിപക്ഷവും വ്യാഴാഴ്ച തന്നെ കോളജ് വിട്ടു. കഴിഞ്ഞ രണ്ടു വർഷമായി കോടതിയിലും സർക്കാറിലും പ്രതീക്ഷയർപ്പിച്ച് പഠനം തുടരുകയായിരുന്നു അവർ. കോളജിൽ ചേർന്നിട്ട് രണ്ടു വർഷം കഴിഞ്ഞു.
ഒന്നാം വർഷ പരീക്ഷ പോലും എഴുതാനായിട്ടില്ല ഇവർക്ക്. ഇനിയും വർഷങ്ങൾ പാഴാക്കുന്നതിന് പകരം മറ്റെന്തെങ്കിലും കോഴ്സിന് ചേരാെനാരുങ്ങുകയാണ് കുട്ടികളിൽ ചിലർ. ഡോക്ടർ മോഹം അവസാനിപ്പിച്ചിട്ടില്ലാത്തവർ അടുത്ത തവണ പ്രവേശന പരീക്ഷെയഴുതി ഒരിക്കൽ കൂടി ഭാഗ്യം പരീക്ഷിക്കാനുള്ള തീരുമാനവുമായാണ് കോളജ് വിട്ടത്. 2016-17 വർഷത്തിൽ 151 കുട്ടികൾക്കാണ് മാനേജ്മെൻറ് ചട്ടം ലംഘിച്ച് സീറ്റ് നൽകിയത്. ദശലക്ഷങ്ങളാണ് വിദ്യാർഥികളിൽ നിന്ന് ഫീസായി മാനേജ്മെൻറ് ഇൗടാക്കിയത്. അനധികൃത പ്രവേശനം വിവാദമായതോടെ 13 കുട്ടികൾ ടി.സി വാങ്ങിപ്പോയി. പ്രശ്നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിൽ 138 പേരാണ് പഠനം തുടർന്നത്. കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ രക്ഷിതാക്കളും വിദ്യാർഥികളും കോളജ്് ഒാഫിസിന് മുന്നിൽ സമരത്തിലാണ്.
പ്രവേശനത്തിന് അംഗീകാരം നൽകി ബുധനാഴ്ച നിയമസഭ പ്രേത്യക നിയമം പാസാക്കിയത് വിദ്യാർഥികൾക്ക് പ്രതീക്ഷ നൽകി. എന്നാൽ, അടുത്ത ദിവസം സുപ്രീം കോടതി പ്രവേശനം റദ്ദാക്കി ഉത്തരവിട്ടതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ വിദ്യാർഥികളും രക്ഷിതാക്കളും സമരം അവസാനിപ്പിച്ചു. പ്രശ്നങ്ങൾ പരിഹരിച്ച് കുട്ടികൾക്ക് കോഴ്സ് പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷ ഇനിയില്ലെന്ന് പുറത്താക്കപ്പെട്ട വിദ്യാർഥികളുടെ കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന മോഹനൻ കോട്ടൂർ, ഹംസക്കോയ എന്നിവർ പറഞ്ഞു. കുട്ടികളുടെ സർട്ടിഫിക്കറ്റും കൊടുത്ത പണവും തിരിച്ചുവാങ്ങി പോകാനാണ് തങ്ങൾ ആഗ്രഹിക്കുന്നത്.
വാങ്ങിയ ഫീസിന് രസീത് പോലും നൽകിയിട്ടില്ല. വിദ്യാർഥികളുടെ പേരിൽ ഹൈകോടതിയിൽ ഹരജി നൽകിയതിനപ്പുറം മാനേജ്മെൻറ് ഒരു സഹായവും ചെയ്തിട്ടില്ല. വിഷയം സർക്കാറിെൻറയും കോടതിയുടെയും മുന്നിലെത്തിച്ചത് തങ്ങൾ രക്ഷിതാക്കളാണ്. മാനേജ്മെൻറിന് നൽകിയ ഫീസിന് പുറമെ, സുപ്രീം കോടതി വരെയുള്ള കേസിനുമായി തങ്ങൾ വലിയ തുക ചെലവഴിച്ചിട്ടുണ്ട്. മാനേജ്മെൻറിൽ നിന്ന് പണം തിരിച്ചുകിട്ടാൻ നിയമപരവും അല്ലാതെയുമുള്ള വഴികൾ ആലോചിക്കുകയാണെന്നും ഇരുവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.