ആലക്കോട് (കണ്ണൂർ): കേരള സര്‍ക്കാറിെൻറ സമ്മര്‍ ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 10 കോടി രൂപ ആലക്കോട് പരപ്പ സ്വദേശി പാറപ്പുറത്ത് കുടിയില്‍ നാസര്‍ എടുത്ത ടിക്കറ്റിന്. കോടികളുടെ ഭാഗ്യം തുണച്ചതിന്റെ സന്തോഷത്തിലാണ് നാസറും കുടുംബവും. കഴിഞ്ഞദിവസം കാര്‍ത്തികപുരത്തെ ലോട്ടറി ഏജന്റ് രാജുവിന്റെ സ്റ്റാളില്‍ നിന്നാണ് നാസര്‍ സമ്മാനാര്‍ഹമായ SC 308797 എന്ന നമ്പറിലുള്ള ടിക്കറ്റെടുത്തത്.
സ്റ്റാളില്‍ ബാക്കിവന്ന ടിക്കറ്റായിരുന്നു അത്. ഡ്രൈവിങ് ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന നാസര്‍ സ്ഥിരമായി ലോട്ടറിയെടുക്കുന്ന ആളല്ല. സ്റ്റാളില്‍ ബാക്കി വന്ന ടിക്കറ്റ് കണ്ടപ്പോള്‍ ഇതില്‍ ബംപറടിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് നാസര്‍ ടിക്കറ്റെടുത്തതെന്ന് ലോട്ടറി സ്റ്റാളുടമ രാജു പറഞ്ഞു. സമ്മാനത്തുക ലഭിച്ചാല്‍ വീട് പുതുക്കിപ്പണിയണമെന്നതില്കവിഞ്ഞ് വലിയ ആഗ്രഹങ്ങളൊന്നുമില്ലെന്ന് നാസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.