കണ്ണൂർ: കണ്ണൂരിൽ സമാധാനം വേണ്ടത് ഇനി സോഷ്യൽ മീഡിയയിലെ നുണബോംബിൽ നിന്ന്. കൊലവിളി രാഷ്ട്രീയത്തോടൊപ്പം വ്യാജവാർത്തകളാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്. ഞായറാഴ്ച രാവിലെ മുതൽ പ്രചരിച്ച ഒരു ‘അക്രമവാർത്ത’ ഒടുവിൽ കൊലപാതകവും നാളത്തെ ഹർത്താലും വരെയായി മാറി.
അഞ്ചരക്കണ്ടിയിൽ ആർ.എസ്.എസ് പ്രവർത്തകന് വെേട്ടറ്റെന്നാണ് രാവിലെ 11ഒാടെ പ്രചരിച്ചത്. വീട്ടിൽ കയറി വെട്ടിയ സംഭവത്തിൽ മാതാവിനും പരിക്കേറ്റെന്നാണ് ആദ്യ സന്ദേശം. അൽപം കഴിഞ്ഞ് വെേട്ടറ്റ പ്രവർത്തകൻ മരിച്ചെന്നും തിങ്കളാഴ്ച ജില്ലയിൽ ഹർത്താലാണെന്നും വിവരിക്കുന്ന സന്ദേശവും പ്രചരിച്ചു. ഇതറിഞ്ഞതോടെ ജനം പരിഭ്രാന്തിയിലായി. വിവരമറിഞ്ഞവർ സത്യാവസ്ഥ അന്വേഷിക്കാതെ മറ്റുള്ളവർക്ക് കൈമാറി.
പത്രം ഒാഫിസിൽ വിവരമന്വേഷിച്ച് വന്ന കാളുകൾ നിരവധി. രാത്രി വൈകുന്നതുവരെ ഇത് തുടർന്നു. വ്യാജ സന്ദേശങ്ങൾ നൽകുന്ന ഉറവിടം കണ്ടെത്താൻ പൊലീസ് സൈബർസെൽ ജാഗ്രത പാലിക്കണമെന്ന അഭിപ്രായം ശക്തിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.