കരിപ്പൂരിൽ ലഗേജ് മോഷണം പോ​െയന്ന്​ പ്രചരണം; വ്യാജ പോസ്​റ്റിനെതിരെ പരാതി നൽകി

തേഞ്ഞിപ്പലം: കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ലഗേജുകൾ മോഷ്​ടിച്ചുവെന്ന് കാട്ടി ചേലേമ്പ്ര സ്വദേശിയായ യുവാവി​െൻറ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ പോസ്​റ്റിട്ട സംഭവത്തിൽ പൊലീസിന്​ പരാതി നൽകി.

ചേലേമ്പ്ര പാറയിൽ സ്വദേശി കുഴിമ്പിൽ പി.കെ. അബ്​ദുൽ സലാമാണ് പരാതി നൽകിയത്.

കരിപ്പൂര്‍ വിമാന ദുരന്തത്തിൽ കോവിഡ് വ്യാപന ഭീതി വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവരെ അവഹേളിക്കുന്ന വിധത്തിൽ സലാമിനെ മോഷ്​ടാവാക്കി ചിത്രീകരിച്ചതിനെതിരെയാണ്​ പരാതി. സലാമി​െൻറ ചിത്രം ഉപയോഗിച്ചായിരുന്നു പ്രചാരണം.

'കരിപ്പൂര്‍ വിമാനത്താവളത്തിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ വിമാന യാത്രക്കാരുടെ ബാഗേജ് മോഷ്‌ടിക്കാന്‍ ശ്രമിച്ച ചേലേമ്പ്ര സ്വദശി സലാമിനെ എയര്‍പോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. വിലപിടിപ്പുള്ള നിരവധി സാധനങ്ങള്‍ ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു' എന്നായിരുന്നു പോസ്​റ്റ്​. ജില്ലാ പൊലീസ് സൂപ്രണ്ട്, തേഞ്ഞിപ്പലം, കരിപ്പൂർ പൊലീസ് എന്നിവർക്കാണ് പരാതി നൽകിയത്.

ഫോട്ടോ എഡിറ്റ് ചെയ്ത് ഫേസ് ബുക്ക്, വാട്സ് ആപ്പ് വഴി പ്രചരിപ്പിച്ച്​ മാനഹാനിയുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. വ്യാജ പ്രചാരണം നടത്തിയവരുടെ പേരും മൊബൈൽ നമ്പർ സഹിതമാണ് സലാം പൊലീസിൽ പരാതി നൽകിയത്. 

Tags:    
News Summary - Karippur Flight Accident Complained against fake post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.