കണ്ണീർ പേമാരിയിലെ വിമാനാപകടത്തിൻെറ യഥാർഥ കാരണമെന്താണ്? ഞാൻ മനസ്സിലാക്കിയത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, ഒരുപാട് ദൂരം റൺവേ വിട്ടശേഷം മധ്യഭാഗത്തായാണ് വിമാനം നിലം തൊട്ടത്. അതായത് 3000^4000 അടി വിട്ട ശേഷം. ഈ സമയം 9000 അടി റൺവേ 5000 ആയി ചുരുങ്ങി. നല്ല മഴ കൂടിയായതിനാൽ ടയറും റൺവേയും തമ്മിൽ ഘർഷണം കുറയും. ഉരയാനുള്ള സാധ്യത കൂടും. ഇത്തരം സമയങ്ങളിൽ ലാൻഡ് ചെയ്യാൻ കുറച്ചു നീളം കൂടുതൽ ആവശ്യമായിവരും. റൺവേയുടെ തുടക്കത്തിൽ തന്നെ പൈലറ്റിന് ലാൻഡ് ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, അപകടം ഒഴിവാക്കാമായിരുന്നു. മംഗലാപുരത്ത് നടന്നതും ഇതേ രീതിയിലുള്ള അപകടം തന്നെയായിരുന്നു. അവിടെയും റൺവേ കുറച്ചുദൂരം വിട്ട ശേഷമായിരുന്നു നിലം തൊട്ടത്. അതിനാൽ തന്നെ ശരിയായ രീതിയിലല്ലായിരുന്നു ലാൻഡിങ്. ഇത്രദൂരം വിട്ടു ലാൻഡ് ചെയ്യുേമ്പാൾ അപകട സാധ്യത ഉയരും.
മറ്റൊന്ന്, വിമാനത്തിൻെറ ഗതിയിൽതന്നെ പിന്നിൽനിന്ന് മുന്നോട്ടുവീശിയിരുന്ന ടെയിൽവിൻഡ് കണ്ടീഷനിലാണ് ലാൻഡ് ചെയ്തതെന്ന് പറയുന്നു. വിമാനം എേപ്പാഴും ഹെഡ് വിൻഡിലാണ് ലാൻഡ് ചെയ്യേണ്ടത്. നാലോ അഞ്ചോ നോട്ട്സ് ആണെങ്കിൽ ൈപലറ്റിന് കൈകാര്യം ചെയ്യാൻ സാധിക്കും. എന്നാൽ 10^ 12 നോട്ട്സ് ആകുേമ്പാൾ വിമാനത്തിന് സഹിക്കാൻ കഴിയുന്ന പരമാവധിയാകുകയും അപകടസാധ്യത കൂടുകയും ചെയ്യും.
വിമാനം ആദ്യം ലാൻഡ് ചെയ്യാൻ ശ്രമിച്ചത് റൺവേ 28 ലേക്കായിരുന്നു. എന്നാൽ സഹിക്കാവുന്നതിലും കാഴ്ച മറക്കുന്നതായിരുന്നു മഴയെന്നതിനാൽ ഏകദേശം 3800 അടിയോളം താഴ്ന്നു വന്ന ശേഷം ലാൻഡ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ച് വീണ്ടും പറന്നുയരുകയായിരുന്നു. പിന്നീട് എയർ ട്രാഫിക് കൺട്രോളറുടെ അനുമതിയോടെ ആകാശത്ത് തങ്ങിയ ശേഷം വീണ്ടും ലാൻഡ് ചെയ്യാനായി റൺവേ 10 ആണ് തിരഞ്ഞെടുത്തത്. ലാൻഡ് ചെയ്യുന്ന സമയം വിമാനം നല്ല വേഗത്തിലായിരുന്നുവെന്ന് പറയുന്നു. മധ്യഭാഗത്തായി ലാൻഡ് ചെയ്തതും പിറകിൽനിന്ന് മുന്നോട്ടുള്ള കാറ്റും മഴയും നനഞ്ഞുകുതിർന്ന റൺവേയുമെല്ലാം അപകടത്തിന് വഴിയൊരുക്കി.
നേരത്തേ കോഴിക്കോട് വിമാനത്താവളത്തിൻെറ റൺവേയുടെ നീളം വെറും 6000 അടി മാത്രമായിരുന്നു. എന്നാൽ പിന്നീട് വലിയ ജംബോ വിമാനങ്ങൾക്ക് പോലും പറന്നിറങ്ങാൻ കഴിയുന്ന രീതിയിലേക്ക് കരിപ്പൂർ വിമാനത്താവളം മാറി. ഒരു വലിയ വിമാനത്തിന് പറന്നിറങ്ങാൻ സാധാരണഗതിയിൽ 6000 അടി മതി. കരിപ്പൂർ വിമാനത്താവളത്തിൻെറ റൺവേയുടെ നീളം 9000ത്തിൽ അധികം അടിയിലേക്ക് പിന്നീട് ഉയർത്തുകയായിരുന്നു. അതിനാൽ തന്നെ വിമാനത്താവളത്തിൻെറ അപാകതയാണെന്ന നിഗമനത്തിൽ എത്താൻ കഴിയില്ല. കോഴിക്കോട് വിമാനത്താവളത്തിൻെറ റൺവേ നീളം 6000അടിയിൽനിന്ന് 9000 അടി വർധിപ്പിച്ച ശേഷമാണ് എയർ ഇന്ത്യ വിമാനങ്ങൾക്ക് അനുമതി നൽകിയത്. പിന്നീട് ഹജ്ജിനായി ജംബോ വിമാനങ്ങൾ കരിപ്പൂരിലെത്തി. പിന്നീട് സൗദിയിലേക്കും മറ്റും വലിയ വിമാനങ്ങൾ കരിപ്പൂരിൽനിന്ന് പുറപ്പെടാൻ തുടങ്ങി. ഇത്രയും സൗകര്യമുള്ള വിമാനത്താവളത്തിൻെറ റൺവേയുടെ അറ്റകുറ്റപ്പണിയും മറ്റും ഇനിയും ശ്രദ്ധിക്കണം.
കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ അേപക്ഷിച്ച് കോഴിക്കോട് മാത്രമാണ് ടേബ്ൾ ടോപ് റൺവേ. എന്നാൽ കോഴിക്കോട് മാത്രമല്ല, ലോകത്തിലെ വിവിധ വിമാനത്താവളങ്ങളിൽ ടേബ്ൾ ടോപ് റൺവേയിൽ വിമാനം വന്നിറങ്ങുകയും പറന്നുയരുകയും ചെയ്യുന്നു. അതിനാൽതന്നെ, ടേബ്ൾ ടോപ് റൺവേയാണ് അപകട കാരണം എന്നു പറയുന്നതിൽ ഒരു അർഥവുമില്ല.
18 പേരുടെ മരണം സങ്കടമാണ്. എങ്കിലും 190 പേരുണ്ടായിരുന്ന വിമാനം ഇത്ര വലിയ ഒരു അപകടത്തിൽപെട്ടിട്ടും മരണം കുറക്കാൻ സാധിച്ചത് ഭാഗ്യം കൊണ്ടുമാത്രം. തീപിടിച്ചിരുന്നെങ്കിൽ വലിയ ദുരന്തത്തിന് കരിപ്പൂർ സാക്ഷിയാകുമായിരുന്നു. മഴയായിരിക്കാം അതിനുകാരണം. വിമാനത്താവളങ്ങളിൽ ചെറിയ അപകടം പോലും ഒഴിവാക്കാനായിരിക്കണം ശ്രമം. മഴ ഉണ്ടായിരുന്ന സമയമായതിനാൽ കണ്ണൂരിലേക്കോ, കൊച്ചിയിലേക്കോ വിമാനം തിരിച്ചുവിടാമായിരുന്നു. യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടും മറ്റു സാങ്കേതികകാരണങ്ങളും കൊണ്ടായിരിക്കാം പൈലറ്റ് മറ്റിടങ്ങളിലെ ലാൻഡിങ് ഒഴിവാക്കി കരിപ്പൂർ തന്നെ തിരഞ്ഞെടുത്തത്. മറ്റു കാരണങ്ങളും ചിലപ്പോൾ ഉണ്ടായിരുന്നിരിക്കാം.
അപകടം നടന്ന സാഹചര്യത്തിൽ ചില മുൻകരുതലുകൾ വിമാനത്താവളങ്ങളിൽ നടപ്പാക്കേണ്ടിവരും. വിമാനത്താവള അതോറിറ്റി റൺവേ കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്നുേണ്ടാ എന്ന് ശ്രദ്ധിക്കണം. നിരന്തരം വിമാനം ലാൻഡ് ചെയ്യുന്നതിനാൽ റൺവേയിൽ ഇടക്കിടെ അറ്റകുറ്റപ്പണി ആവശ്യമായി വരും. കൃത്യമായി അവ നടത്തിയില്ലെങ്കിൽ ഘർഷണബലം കുറയാൻ സാധ്യത കൂടും.
കോവിഡ് കാലത്ത് പ്രളയമായാലും വിമാന അപകടമായാലും മലയാളികൾ, കൊണ്ടോട്ടിയിലെ ജനങ്ങൾ മുന്നിട്ടിറങ്ങി രക്ഷാപ്രവർത്തനം നടത്തിയതിനെ അഭിനന്ദിക്കാതിരിക്കാൻ സാധിക്കില്ല. ഫയർഫോഴ്സും പൊലീസും ആംബുലൻസും എത്തുന്നതിന് മുന്നേ ജനങ്ങൾ പകുതി േജാലി ചെയ്തുതീർത്തിരുന്നു. അവരുടെ പ്രവൃത്തിയെ, ആ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.
(കോഴിക്കോട് വിമാനത്താവളത്തിെൻറ ആദ്യ ഡയറക്ടറും മുംബൈയിൽ റഡാർ വിഭാഗം തലവനുമായിരുന്നു ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.