കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ പു തിയ അന്താരാഷ്ട്ര ആഗമന ടെർമിനലിെൻറ നിർമാണം പൂർത്തിയായി. ഇതോടെ ടെർമിനലി െൻറ പകുതിഭാഗം നിർമാണ ചുമതല ഏറ്റെടുത്ത കമ്പനി വിമാനത്താവള അതോറിറ്റിക്ക് കൈമാ റി. കൗണ്ടറുകൾ അടക്കം ഒരുക്കുന്ന പ്രവൃത്തിയും പൂർത്തിയായിട്ടുണ്ട്. കസ്റ്റംസ്, എമിഗ് രേഷൻ വിഭാഗത്തിനോട് പുതിയ ടെർമിനലിലേക്ക് പ്രവർത്തനം മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് വിഭാഗവും സൗകര്യങ്ങൾ ഒരുക്കിയതിനുശേഷം പുതിയ ടെർമിനലിെൻറ ഉദ്ഘാടന തീയതി നിശ്ചയിക്കും. ടെർമിനൽ യാത്രക്കാർക്ക് തുറന്നുനൽകുകയും ചെയ്യും.
ഇതോടെ നിലവിലുള്ള ആഗമന ടെർമിനൽ യാത്രക്കാർക്ക് പുറപ്പെടുന്നതിന് മാത്രമായി മാറും. ദക്ഷിണേന്ത്യയിലെ നീളം കൂടിയ ടെർമിനൽ എന്ന പ്രത്യേകതയും ഇതോടെ കരിപ്പൂരിന് ലഭിക്കും.
120 കോടി രൂപ ചെലവിൽ 2016 ജനുവരിയിലാണ് പുതിയ ടെർമിനലിെൻറ പ്രവൃത്തി ആരംഭിച്ചത്. 17,000 ചതുരശ്ര മീറ്ററിൽ രണ്ട് നിലയിലാണ് പൂർത്തിയായിരിക്കുന്നത്. രണ്ട് എയ്റോ ബ്രിഡ്ജുകൾ, രണ്ട് എസ്കലേറ്ററുകൾ, മൂന്ന് ലിഫ്റ്റുകൾ, 38 എമിഗ്രേഷൻ കൗണ്ടറുകൾ, 15 കസ്റ്റംസ് കൗണ്ടറുകൾ, അഞ്ച് കൺവെയർ ബെൽറ്റുകൾ, അഞ്ച് എക്സ്റേ മെഷീനുകർ, ഇരുനിലകളിലായി സ്ത്രീകൾക്കും പുരുഷന്മാർക്കുമായി എട്ട് ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
നിലവിൽ 916 യാത്രക്കാരാണ് ഒരേ സമയം ടെർമിനലിൽ ഉൾക്കൊള്ളാൻ കഴിയുക. പുതിയ ടെർമിനലിൽ അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ഒരു മണിക്കൂറിൽ 1527 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. ഇതോടെ വിമാനമിറങ്ങുന്ന യാത്രക്കാരന് വേഗത്തിൽ പുറത്തിറങ്ങാൻ സാധിക്കും. ട്രാൻസിറ്റ് ലോഞ്ചും പ്രാർഥന ഹാളും ഡ്യൂട്ടിഫ്രീ ഷോപ്പും ഇവിടെ ഒരുക്കും. 85.18 കോടി രൂപ ചെലവിൽ കെട്ടിടവും 35 കോടി രൂപ ചെലവിലാണ് മറ്റ് സൗകര്യങ്ങളും ടെർമിനലിനുള്ളിൽ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.