സാങ്കേതിക പ്രശ്നം: മഅ്ദനി പള്ളിയിൽ കയറുന്നത് പൊലീസ് തടഞ്ഞു

പാലക്കാട്: കോടതി അനുമതി പ്രകാരം കേരളത്തിലെത്തിയ പി.ഡി.പി നേതാവ് അബ്ദുനാസർ മഅ്ദനിയെ പള്ളിയിൽ ജുമുഅ നമസ്കരിക്കുന്നതിൽ നിന്ന് പൊലീസ് തടഞ്ഞു. സാങ്കേതിക പ്രശ്നം ഉന്നയിച്ച് മഅ്ദനിയെ പള്ളിയിൽ കയറുന്നത് വിലക്കിയത്. എന്നാൽ, ചർച്ചയെ തുടർന്ന് അദ്ദേഹത്തെ പ്രാർഥനക്ക് അനുവദിച്ചു. കർണാടക പൊലീസ് കേരള പൊലീസിന് നൽകിയ റിപ്പോർട്ടിൽ യാത്രക്കിടെ പള്ളി പ്രവേശനം ഇല്ലാത്തതിനാലാണ് അനുവദിക്കാതിരുന്നതെന്നാണ് പൊലീസ് വിശദീകരണം.

ബംഗളൂരുവിൽ നിന്ന് കൊല്ലത്തെ വസതിയിലേക്കുള്ള യാത്രക്കിടെയാണ് പാലക്കാട് കഞ്ചിക്കോടിന് സമീപത്തെ ചടയൻകാലയിലെ പള്ളിയിലാണ് മഅ്ദനി കയറിയത്. മഅ്ദനിയെ പള്ളിയിൽ കയറാൻ അനുവദിക്കാതിരുന്നതോടെ പി.ഡി.പി പ്രവർത്തകർ പ്രതിഷേധിച്ചു. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ചർച്ച നടത്തി മഅ്ദനിയെ ജുമുഅ നമസ്കാരത്തിന് പൊലീസ് അനുവദിച്ചതോടെ പ്രശ്നം ഒത്തുതീർന്നു. ജുമുഅ നമസ്കാരത്തിന് ശേഷം അദ്ദേഹം കൊല്ലത്തേക്ക് യാത്ര തിരിച്ചു.

ഉമ്മയെ കാണാനായി ഇന്ന് രാവിലെയാണ് മഅ്​ദനി കേരളത്തിലേക്കു യാത്ര തിരിച്ചത്. പുലർച്ചെ അഞ്ച​ു മണിയോടെ ബെന്‍സണ്‍ ടൗണിലെ വസതിയിൽ നിന്ന് റോഡ് മാർഗമാണ്​​ യാത്ര തിരിച്ചത്. വ്യാഴാഴ്ച രാവിലെ കേരളത്തിലേക്ക് പോകാൻ ബംഗളൂരു കോടതി അനുമതി നൽകിയിരുന്നെങ്കിലും മഅ്ദനിയെ അനുഗമിക്കാനുള്ള സെക്യൂരിറ്റി സംവിധാനം രാത്രി വളരെ വൈകി ലഭിച്ചതാണ് യാത്ര വൈകാൻ ഇടയാക്കിയത്. 

സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂര്‍ വഴി മഅ്ദനി വൈകിട്ട് കരുനാഗപ്പള്ളിയിലെ വീട്ടിലെത്തും. കൂടെ ഭാര്യ സൂഫിയ മഅ്ദനി, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സെക്രട്ടറിമാരായ സലിബാബു, നൗഷാദ് തിക്കോടി എന്നിവര്‍ അനുഗമിക്കുന്നുണ്ട്.

കര്‍ണാടക പൊലീസിലെ ഇൻസ്​​െപക്​ടര്‍മാരടക്കം അഞ്ച്​ ഉദ്യോഗസ്ഥര്‍ മഅ്ദനിക്ക് സുരക്ഷ നല്‍കുന്നത്. ​മെയ് 11 വരെ മഅ്ദനി കേരളത്തിലുണ്ടാകും.

Full View
മഅ്ദനി പാലക്കാട് എത്തിയപ്പോൾ

Tags:    
News Summary - Karnataka Police not Allowed Madani For Friday Prayer -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.