തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ആറ് പ്രതികളുടെ ആസ്തി മരവിപ്പിച്ചു. തട്ടിപ്പിൽ നേരിട്ട് പങ്കാളികളായ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ ബിജു കരീം, സീനിയർ അക്കൗണ്ടൻറ് ജിൽസ്, സൂപ്പർ മാർക്കറ്റ് അക്കൗണ്ടൻറായിരുന്ന റെജി അനിൽ, കമീഷൻ ഏജൻറ് ബിജോയ്, ഇടനിലക്കാരൻ പി.പി. കിരൺ എന്നിവരുടെ ആസ്തികളാണ് ക്രൈംബ്രാഞ്ച് മരവിപ്പിച്ചത്. ആസ്തികൾ മരവിപ്പിച്ചെങ്കിലും ഇത് ബാങ്കിന് ആസ്തിയായി മാറാൻ നിയമതടസ്സങ്ങൾ ഏറെയുണ്ട്. ഇതിെൻറ പരിശോധനകളും നിയമനടപടികളും പൂർത്തിയാക്കേണ്ടതുണ്ട്. അതേസമയം, ബാങ്ക് ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇത് പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ബാങ്ക് അഡ്മിനിസ്ട്രേറ്റർ സഹകരണ വകുപ്പിനെ അറിയിച്ചിരിക്കുന്നത്.
ബാങ്കിൽ 100 കോടിയിലധികം രൂപയുടെ വായ്പ തട്ടിപ്പ് നടന്നതായാണ് സഹകരണ ജോയൻറ് രജിസ്ട്രാറുടെ കണ്ടെത്തൽ. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ടിരുന്നു. ബാങ്ക് ഇടനിലക്കാരനായ മുഖ്യപ്രതി കിരൺ തന്നെ 22 കോടിയോളം തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ. റിമാൻഡിലായിരുന്ന കിരണിനെ കഴിഞ്ഞ വെള്ളിയാഴ്ച കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.