കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുൻ മന്ത്രി എ.സി. മൊയ്തീൻ കുരുക്കിലേക്ക്, 15 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി മൊയ്തീന്റെ 15 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. തട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയിൽ 36 വസ്തുവകകളാണ് കണ്ടുകെട്ടിയത്.  ഇവ കുറ്റകൃത്യവുമായി ബന്ധപ്പെട്ട സ്വത്തുക്കളാണെന്ന് ഇഡി പറഞ്ഞു. എ.സി.മൊയ്തീൻ എം.എൽ.എയുടെ 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ചു. ബിനാമി ഇടപാടുകൾ നടന്നത് എ.സി.മൊയ്തീ​െൻറ നിർദേശപ്രകാരമെന്ന് ഇ.ഡി പറയുന്നു. ക്രമക്കേടുകൾക്ക് ഒരു രാഷ്ട്രീയപാർട്ടിയുടെ ജില്ല തല നേതാക്കൾ വരെ കൂട്ടുനിന്നുവെന്നും ഇ.ഡി പറയുന്നു. 150 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.

വ​ട​ക്കാ​ഞ്ചേ​രി തെ​ക്കും​ക​ര പ​ന​ങ്ങാ​ട്ടു​ക​ര​യി​ലെ മൊ​യ്തീ​ന്‍റെ വീ​ട്ടി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന 22 മ​ണി​ക്കൂ​ർ പി​ന്നി​ട്ട്​ ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച 5.10നാ​ണ്​ അ​വ​സാ​നി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ക്കൗ​ണ്ടു​ക​ൾ ഇ.​ഡി മ​ര​വി​പ്പി​ച്ച​ത്. മ​ച്ചാ​ട് പ​ര​സ്പ​ര സ​ഹാ​യ സ​ഹ​ക​ര​ണ സം​ഘം, യൂ​നി​യ​ൻ ബാ​ങ്ക് എ​ന്നി​വ​യി​ലെ സ്ഥി​ര​നി​ക്ഷേ​പ​മാ​യ 31 ല​ക്ഷം രൂ​പ​യാ​ണ് മ​ര​വി​പ്പി​ച്ച​ത്. ബി​നാ​മി​ക​ളെ​ന്ന് ഇ.​ഡി സം​ശ​യി​ക്കു​ന്ന മൂ​ന്നു​പേ​രു​ടെ അ​ക്കൗ​ണ്ടു​ക​ളും മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ൾ​ക്ക് വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ അ​മ്പ​തോ​ളം അ​ക്കൗ​ണ്ടും മ​റ്റൊ​രാ​ള്‍ക്ക് 25ഓ​ളം അ​ക്കൗ​ണ്ടും ഉ​ണ്ട്. ഇ​ത്ര​യേ​റെ അ​ക്കൗ​ണ്ടു​ക​ള്‍ ബി​നാ​മി ഇ​ട​പാ​ടി​ന് വേ​ണ്ടി​യാ​ണെ​ന്നാ​ണ് ഇ.​ഡി​യു​ടെ നി​ഗ​മ​നം. ഇ​വ​രു​മാ​യി മൊ​യ്തീ​ൻ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. മൊ​യ്തീ​ന്‍റെ വീ​ടി​ന്​ പു​റ​മെ ചേ​ർ​പ്പി​ൽ താ​മ​സി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി അ​നി​ല്‍ സേ​ഠ്, കോ​ല​ഴി​യി​ൽ താ​മ​സി​ക്കു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി സ​തീ​ഷ്, ഷി​ജു, റ​ഹീം എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും ഇ.​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​വ​ര്‍ മൊ​യ്തീ​ന്‍റെ ബി​നാ​മി​ക​ളാ​ണെ​ന്നാ​ണ്​ ഇ.​ഡി സം​ശ​യി​ക്കു​ന്ന​ത്. ഷി​ജു​വും റ​ഹീ​മും മൊ​യ്തീ​ന്‍റെ അ​ക​ന്ന ബ​ന്ധ​ത്തി​ലു​ള്ള​വ​രാ​ണെ​ന്നും പ​റ​യു​ന്നു. ഇ​വ​രു​ടെ പ​ക്ക​ല്‍നി​ന്ന് നി​ര്‍ണാ​യ​ക​മാ​യ പ​ല രേ​ഖ​ക​ളും നി​ക്ഷേ​പ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്യാ​ൻ മൊ​യ്തീ​നെ നോ​ട്ടീ​സ് ന​ൽ​കി വി​ളി​ച്ചു​വ​രു​ത്തു​മെ​ന്നാ​ണ് ഇ.​ഡി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം. ഇ​ക്കാ​ര്യം ഇ.​ഡി ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ മൊ​യ്തീ​ന്‍റെ ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് നേ​ര​ത്തേ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ബാ​ങ്ക് ത​ട്ടി​പ്പി​ൽ 18 പേ​രെ​യാ​ണ് ഇ.​ഡി പ്ര​തി​പ്പ​ട്ടി​ക​യി​ൽ ചേ‍‍ർ​ത്തി​ട്ടു​ള്ള​ത്. കേ​സി​ലെ പ​രാ​തി​ക്കാ​ര​ൻ സു​രേ​ഷ്, പ്ര​തി​ക​ളാ​യ ബി​ജു ക​രീം, ജി​ൽ​സ് എ​ന്നി​വ​രു​ടെ​യും ര​ജി​സ്ട്രാ​ർ, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്​ എ​ന്നി​വ​രു​ടെ​യും മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന​യെ​ന്നാ​ണ്​ വി​വ​രം. ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ത്താ​ൻ ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ര​ണ്ട്​ ര​ജി​സ്റ്റ​റു​ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി ഇ.​ഡി ക​ണ്ടെ​ത്തി​യ​താ​യി പ​റ​യു​ന്നു. മു​ന്‍ മ​ന്ത്രി​യു​ടെ ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ എ​ഫ്.​ഡി​യാ​യി കി​ട​ക്കു​ന്ന 31 ല​ക്ഷം രൂ​പ ക​ണ​ക്കി​ൽ പെ​ടാ​ത്ത​താ​ണെ​ന്നാ​ണ് ഇ.​ഡി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. ബി​നാ​മി​ക​ള്‍ എ​ന്ന് പ​റ​യ​പ്പെ​ടു​ന്ന​വ​ര്‍ക്ക് മൊ​യ്തീ​ന്‍റെ സ്വാ​ധീ​ന​ത്തി​ല്‍ 45 കോ​ടി രൂ​പ​യോ​ളം വാ​യ്പ ന​ല്‍കി​യി​ട്ടു​ണ്ടെ​ന്ന് ഇ.​ഡി ക​ണ്ടെ​ത്തി. ഇ​വ​രെ ചോ​ദ്യം​ചെ​യ്ത ശേ​ഷ​മാ​വും മൊ​യ്തീ​ന് നോ​ട്ടീ​സ് ന​ല്‍കു​ക. ഒ​രു സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​റാ​ണ്​ മൊ​യ്തീ​നെ​തി​രെ മൊ​ഴി ന​ല്‍കി​യ​തെ​ന്നാ​ണ് വി​വ​രം. ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ട്ടി​പ്പ്​ ന​ട​ക്കു​ന്ന​താ​യും അ​ത് ത​ട​യ​ണ​മെ​ന്നും സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മൊ​യ്തീ​ൻ ഇ​ട​പെ​ടാ​ത്ത​ത്​ വാ​യ്പ ക്ര​മ​ക്കേ​ടി​ൽ മൊ​യ്തീ​ന്​ പ​ങ്കു​ള്ള​തി​നാ​ലാ​കാം എ​ന്നാ​ണ്​ ഇ.​ഡി​യു​ടെ നി​ഗ​മ​നം.

പരിശോധന സംശയ നിഴലിൽ നിർത്താൻ -എ.സി. മൊയ്തീൻ

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ്​ സം​ഘം വീ​ട്ടി​ൽ പ​രി​ശോ​ധ​ന​ക്ക്​ എ​ത്തി​യ​തെ​ന്ന് എ.​സി. മൊ​യ്തീ​ൻ എം.​എ​ൽ.​എ സ്ഥി​രീ​ക​രി​ച്ചു. ത​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും മ​ക​ളു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ട് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. 'ത​ന്നെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ നി​ർ​ത്താ​നാ​ണ്​ പ​രി​ശോ​ധ​ന​യെ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

‘22 മ​ണി​ക്കൂ​ർ മാ​ധ്യ​മ​ങ്ങ​ൾ ത​ന്‍റെ വീ​ടി​ന്​ മു​ന്നി​ൽ കാ​ത്തു​നി​ന്നി​ല്ലേ, അ​ത്​ ത​ന്നെ​യാ​യി​രു​ന്നു അ​ജ​ണ്ട​യെ​ന്ന്​ വേ​ണം ക​രു​താ​ൻ’ -അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. താ​ൻ ആ​ർ​ക്കോ വാ​യ്പ ല​ഭി​ക്കാ​ൻ സ​ഹാ​യം ചെ​യ്തു​വെ​ന്ന്​ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ ആ​രു​ടെ​യോ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​യെ​ന്നാ​ണ്​ പ​റ​ഞ്ഞ​ത്. അ​ക്കാ​ല​ത്ത് ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ഏ​ത് അ​ന്വേ​ഷ​ണ​വു​മാ​യും സ​ഹ​ക​രി​ക്കും. ഭ​യ​പ്പെ​ട്ട്​ നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. വ​സ്തു​വി​ന്‍റെ രേ​ഖ​യും വീ​ടി​ന്‍റെ മു​ക്കും മൂ​ല​യും അ​ന്വേ​ഷ​ണ സം​ഘം അ​രി​ച്ചു​പെ​റു​ക്കി. വീ​ടി​ന്‍റെ പ്ര​മാ​ണം, വാ​യ്പ രേ​ഖ​ക​ൾ, വ​സ്തു സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ എ​ന്നി​വ​യെ​ല്ലാം കൈ​മാ​റി. ബാ​ങ്ക് അ​ക്കൗ​ണ്ട് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഓ​ഫി​സി​ൽ എ​ത്തി​ക്കാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞു. പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന്റെ സ്റ്റേ​റ്റ്‌​മെ​ന്‍റ്​ ത​ന്നാ​ണ്​ മ​ട​ങ്ങി​യ​തെ​ന്നും മൊ​യ്തീ​ന്‍ പ​റ​ഞ്ഞു. അതേസമയം, കേ​ന്ദ്ര ഏ​ജ​ന്‍സി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ്ര​തി​പ​ക്ഷ​ത്തെ ദു​ര്‍ബ​ല​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്​ എ.​സി. മൊ​യ്‌​തീ​ൻ എം.​എ​ൽ.​എ​യു​ടെ വീ​ട്ടി​ലെ റെ​യ്​​ഡെ​ന്ന്​ സി.​പി.​എം പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Karuvannur Co-operative Bank fund embezzlement: ED raids ex-Kerala minister Moideen's home, offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.