കാസർകോട്: സരോജിനിയുടെ മരണത്തിനുശേഷം അനാഥരായ അഞ്ചുമക്കൾക്ക് അന്തിയുറങ്ങാൻ വീടായി. കാസർകോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മഹിള മന്ദിര ത്തിലും ചിൽഡ്രൻസ് ഹോമിലും കഴിഞ്ഞിരുന്ന അഞ്ചുമക്കളുടെ അവസ്ഥ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് വീട് നിർമാണത്തിന് അഞ്ച് സെൻറ് സ്ഥലവും അഞ്ചുലക്ഷം രൂപയും അനുവദിച്ചിരുന്നു.
പിന്നീട് ഉദാരമനസ്കരായ ആളുകളുടെ സഹകരണത്തോടെ നിർമാണം പൂർത്തിയായ വീടിെൻറ താക്കോൽദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിൻറടി നിർവഹിച്ചു.
സർക്കാർ അനുവദിച്ച ഭൂമിയുടെ രേഖ ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻറ് കല്ലട്ര അബ്ദുൽ ഖാദർ കുടുംബത്തെ ഏൽപിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ഡി. കബീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡൻറ് ശകുന്തള കൃഷ്ണൻ, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശംസുദ്ദീൻ തെക്കിൽ, വാർഡ് മെംബർ അജന പവിത്രൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.