ജമാഅത്ത്​ ഹയർസെക്കൻഡറിയിൽ യാത്രയയപ്പ്​ സമ്മേളനം നടന്നു

ചെമ്മനാട്​: ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ യാത്രയയപ്പ് സമ്മേളനം 'ഓർമകൾക്ക് വയസ്സാകാറില്ല- ഒരു മേയ് 2022' സംഘടിപ്പിച്ചു. സ്കൂൾ മാനേജ്‌മൻെറ്​, പി.ടി.എ, സ്റ്റാഫ്‌ കൗൺസിൽ, പൂർവ വിദ്യാർഥി സംഘടന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന സമ്മേളനം എ.കെ.എം. അഷ്‌റഫ്‌ എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. സ്കൂൾ മാനേജർ സി.ടി. അഹമ്മദലി അധ്യക്ഷത വഹിച്ചു. സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകൻ കെ.ഒ. രാജീവൻ, പ്ലസ് ടു വിദ്യാർഥി അബ്ദുല്ല മുനവീർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചെമ്മനാട് പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ്​ മൻസൂർ കുരിക്കൾ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവും ചെമ്മനാട് ജമാഅത്ത് സെക്രട്ടറി ബദറുൽ മുനീർ, പഞ്ചായത്ത്‌ അംഗങ്ങളായ അമീർ പാലോത്ത്, രേണുക, ചന്ദ്രശേഖരൻ കുളങ്കര, സി.ജെ. എച്ച്​.എസ്.എസ് പി.ടി.എ. പ്രസിഡൻറ്​ പി.എം. അബ്ദുല്ല, ഒ.എസ്.എ പ്രസിഡൻറ്​ മുഹമ്മദ്‌ അലി മുണ്ടാഗുലാം, രാജേഷ് മാധവൻ, സ്കൂൾ പ്രഥമാധ്യാപകൻ എം.കെ. വിജയൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. എ.സുകുമാരൻ നായർ സ്വാഗതവും സ്കൂൾ മാനേജ്‌മൻെറ്​ കൺവീനർ സി.എച്ച്​. റഫീഖ് നന്ദിയും പറഞ്ഞു. പൂർവവിദ്യാർഥി സംഗമം, സാംസ്കാരിക സമ്മേളനം, സ്റ്റേജ് ഷോ, പൂർവ വിദ്യാർഥികളുടെ കലാപരിപാടികൾ എന്നിവ നടന്നു. AKM ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ 'ഓർമകൾക്ക് വയസ്സാകാറില്ല- ഒരുമേയ് 2022 'യാത്രയയപ്പ് സമ്മേളനം എ.കെ.എം. അഷ്‌റഫ്‌ എം.എൽ.എൽ. ഉദ്​ഘാടനം. ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.