ബേക്കൽ: പ്രവാസികൾക്ക് സംസ്ഥാനസർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികൾ കേന്ദ്രസർക്കാറും നടപ്പാക്കണമെന്ന് കേരള പ്രവാസിസംഘം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ബേക്കൽ പള്ളിക്കര ബീച്ച് പാർക്കിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ ഉദ്‌ഘാടനം ചെയ്‌തു. ജലീൽ കാപ്പിൽ അധ്യക്ഷത വഹച്ചു. സംഘാടകസമിതി ചെയർമാനും പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റുമായ എം. കുമാരൻ സ്വാഗതം പറഞ്ഞു. എ. ഷാജി അനുശോചനപ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി. സെയ്‌താലിക്കുട്ടി സംഘടന റിപ്പോർട്ടും ജില്ല സെക്രട്ടറി പി. ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. അബ്ദുല്ല, ഇ.എൻ.ടി അബൂബക്കർ, കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ ഒ. നാരായണൻ നന്ദി പറഞ്ഞു. ജില്ല പ്രസിഡന്റായി ഒ. നാരായണനെയും സെക്രട്ടറിയായി പി. ചന്ദ്രനെയും തിരഞ്ഞെടുത്തു. സി.പി. സുധാകരനാണ് ട്രഷറർ. പി.പി. മുഹമ്മദ് റാഫി, വി.വി. കൃഷ്‌ണൻ (വൈസ് പ്രസി), എ. ഷാജി, എം. ഗിരീഷൻ (ജോ. സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.