വിദ്യാർഥികൾക്ക് സുരക്ഷയുമായി ജനമൈത്രീ പൊലീസ്

നീലേശ്വരം: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികളുടെ സുരക്ഷാ കാര്യങ്ങൾ ഒരുക്കാനായി നീലേശ്വരം പൊലീസ് രംഗത്ത്. ഇതിൻ്റെ ഭാഗമായി ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നീലേശ്വരം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ജനമൈത്രീ ബീറ്റ് ഓഫിസർമാരായ കെ.വി. പ്രദീപൻ, എം.ശൈലജ എന്നിവർ സുരക്ഷക്കാര്യങ്ങളെ കുറിച്ച് വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ്‌ കെ.വി. ഭരതൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഒ. വിനോദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എ.പി. ശ്രീനിവാസൻ, അധ്യാപകരായ ടി.വി. ജയരാജൻ, കെ.വി. നാരായണൻ, ഇ.വി. സുനിൽകുമാർ, ഷിജു അരയി എന്നിവർ സംസാരിച്ചു. പടം: nlr janamythri police നീലേശ്വരം ജനമൈത്രി പൊലീസ് ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളുടെ സുരക്ഷ സംബന്ധിച്ച യോഗം ജനമൈത്രി ബീറ്റ് ഓഫിസർ കെ.വി. പ്രദീപൻ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.