റോഡ് നിർമാണ കരാർ കമ്പനി അധികൃതരെ സി.പി.എം പ്രവർത്തകർ തടഞ്ഞു

നീലേശ്വരം: ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന ഭീമനടി- ചിറ്റാരിക്കാൽ റോഡിന്റെ നിർമാണ കരാറെടുത്ത കമ്പനി അധികൃതരെ സി.പി.എം പ്രവർത്തകർ തടഞ്ഞു. റോഡ് നിർമാണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ ഒരാഴ്ച മുമ്പ് സി.പി.എം പ്രവർത്തകർ പ്രതിഷേധവുമായി പൊതുമരാമത്ത് ഓഫിസിലേക്ക് സമരം നടത്തിയിരുന്നു. ചർച്ചയിൽ മേയ് 23നകം ഗതാഗത യോഗ്യമാക്കുമെന്ന ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഈ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ആർ.എസ്.ഡി.സി.പി.എൽ കമ്പനി അധികൃതരെ സി.പി.എം നേതാക്കൾ വെള്ളിയാഴ്ച തടഞ്ഞുവെച്ചു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. പൊലീസിന് മുമ്പാകെ കമ്പനി അധികൃതർ രേഖാമൂലം നൽകിയ ഉറപ്പിൻമേലാണ് ഇവർ പ്രതിഷേധം അവസാനിപ്പിച്ചത്. പടം: nlr road cpm ഭീമനടി ചിറ്റാരിക്കൽ റോഡ് നിർമാണ കമ്പനി അധികൃതരെ സി.പി.എം പ്രവർത്തകർ തടയുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.