പ്രതിഷേധ പ്രകടനം

കാസർകോട്: കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ആസ്ഥാനം കാഞ്ഞങ്ങാട്ടേക്ക് മാറ്റുന്നതിനെതിരെ ടി.ഡി.എഫ് നേതൃത്വത്തിൽ പ്രകടനം നടത്തി. വർക്കേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി വി. ഗോപാലകൃഷ്ണൻ, ഡ്രൈവേഴ്സ് യൂനിയൻ സംസ്ഥാന സെക്രട്ടറി പി.കെ. ശംസുദ്ദീൻ, യൂനിറ്റ് പ്രസിഡൻറ് വി. രാമചന്ദ്രൻ, യൂനിറ്റ് സെക്രട്ടറി ജലീൽ മല്ലം, പി.പി. ശ്രീധരൻ തുടങ്ങിയവർ നേതൃത്വം നൽകി. ksrtc march ടി.ഡി.എഫ് നേതൃത്വത്തിൽ കാസർകോട്​ നഗരത്തിൽ നടത്തിയ പ്രകടനം മദ്യവുമായി പിടിയിൽ കാസർകോട്: നെല്ലിക്കുന്ന് ബീച്ച് റോഡിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ 3.24 ലിറ്റർ കർണാടക നിർമിത മദ്യവുമായി യുവാവ് പിടിയിൽ. ഗുഡെ ടെമ്പിൾ ദേശത്ത് അപ്പൂട്ട (34) യാണ് പിടിയിലായത്. എക്സൈസ് പ്രിവന്റിവ് ഓഫിസർ സി.കെ.വി. സുരേഷിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.