വിടവാങ്ങിയത്​ നീലേശ്വരത്തി​െൻറ 'സ്വന്തം കാമറമാൻ'

വിടവാങ്ങിയത്​ നീലേശ്വരത്തി​ൻെറ 'സ്വന്തം കാമറമാൻ' നീലേശ്വരം: ആഘോഷം ഏതുമാകട്ടെ ഏതു രാഷ്​ട്രീയ പാർട്ടിയുടെ യോഗവ​ും ആകട്ടെ ഫോട്ടോ എടുക്കണമെങ്കിൽ മോഹനൻതന്നെ വേണം. 40 വർഷത്തിലധികമായി മെട്രോ സ്​റ്റുഡിയോ നടത്തുന്ന മോഹന​ൻെറ ജീവൻതുടിക്കുന്ന ചിത്രങ്ങൾ ക്ലിക്ക് ചെയ്യാൻ മെട്രോ മോഹനൻ ഇനി ഉണ്ടാവില്ല. ഞായറാഴ്ച രാത്രി നീലേശ്വരം തെരുവിലെ വാടകവീട്ടിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അരനൂറ്റാണ്ടുമുമ്പ് തലശ്ശേരിയിൽനിന്ന് സഹോദരിക്കൊപ്പം നീലേശ്വരത്ത് എത്തിയതായിരുന്നു. രാജാസ് ഹൈസ്കൂളിൽ എട്ടാം തരത്തിൽ പഠിച്ചുകൊണ്ടിരിക്കെ സഹോദരീഭർത്താവ് ശ്രീധര​ൻെറ മെട്രോ സ്​റ്റുഡിയോയിൽനിന്ന്​ ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങൾ പഠിച്ചു. പിന്നീട് സ്വന്തമായി സ്​റ്റുഡിയോ നടത്തി. തോളിൽ കാമറ ബാഗുമായി നടന്നുപോകുന്ന മോഹനൻ നീലേശ്വരത്തുകാരുടെ ഉള്ളിൽ എന്നും മായാതെ നിലനിൽക്കും. ഇൻറർനെറ്റ് വരുന്നതിന് മുമ്പ് ബ്ലാക്ക് ആൻഡ്​ വൈറ്റി​​ൻെറ കാലത്ത് എടുത്ത ഫോട്ടോയുടെ പിറകിൽ അടിക്കുറിപ്പ് എഴുതി മാധ്യമ ഓഫിസുകളിൽ കൃത്യമായി എത്തിച്ചിരുന്നു. ഡിജിറ്റൽ ഫോട്ടോഗ്രഫിയുടെ വരവോടെ മോഹന​െ​ൻറ ഫോട്ടോഗ്രഫിയിലും മാറ്റം വന്നു. നീലേശ്വരം നഗരസഭ ചടങ്ങുകളും കാമറയിൽ പകർത്താൻ ഏൽപിക്കുന്നത് മോഹന​ൻെറ കൃത്യനിർവഹണത്തി​​ൻെറ സാക്ഷ്യമാണ്. മരണത്തിന് മുമ്പ് അവസാനമായി കോൺഗ്രസ് പാർട്ടിയുടെ ചടങ്ങാണ് കാമറയിൽ പകർത്തിയത്. ഫോട്ടോഗ്രഫിയിലെ കഴിവ്​ മാനിച്ച്​ ജേസീസ് എലൈറ്റ് ഭാരവാഹികൾ ഫോട്ടോഗ്രഫി ദിനമായ ഫെബ്രുവരി 19ന് മോഹനനെ ആദരിച്ചിരുന്നു. നാടി​​ൻെറ ഒത്തിരി ചരിത്രമുഹൂർത്തങ്ങൾ ത​ൻെറ കാമറയിൽ പകർത്തിയ നീലേശ്വരത്തി​ൻെറ സ്വന്തം കാമറമാൻ ഇനി ഓർമകളിൽ മാത്രം. പടം: nlr metro mohanan മെട്രോ മോഹനൻ നീലേശ്വരത്തെ ചടങ്ങിനിടയിൽ കാമറയുമായി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.