ചെറുവത്തൂർ: ജില്ല കാരംസ് അസോസിയേഷൻ ജില്ലയിൽ ആദ്യമായി സംഘടിപ്പിക്കുന്ന കാരംസ് ചാമ്പ്യൻഷിപ് 21ന് ചെറുവത്തൂരിൽ നടക്കും. ഗ്രാമ പഞ്ചായത്ത് ഹാളിൽ രാവിലെ 10ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നടത്തിപ്പിന് സംഘാടക സമിതി രൂപവത്കരിച്ചു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.വി.പ്രമീള ഉദ്ഘാടനം ചെയ്തു. കാരംസ് അസോസിയേഷൻ ജില്ല പ്രസിഡൻറ് പ്രഫ. കെ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ മുഖ്യാതിഥിയായി. കെ.നാരായണൻ, കെ.കെ.കുമാരൻ, മുകേഷ് ബാലകൃഷ്ണൻ, എ.കെ.ചന്ദ്രൻ, സി.ചന്ദ്രൻ, ടി.രാജൻ, മനോജ് പള്ളിക്കര, കെ.വി.സുധാകരൻ, അബ്ദുൽ റഹ്‌മാൻ കാസർകോട് എന്നിവർ സംസാരിച്ചു. പടം :ജില്ല കാരംസ് ചാമ്പ്യൻഷിപ് സംഘാടക സമിതി രൂപവത്കരണ യോഗം ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.വി.പ്രമീള ഉദ്ഘാടനം ചെയ്യുന്നു എൻട്രികൾ ക്ഷണിച്ചു ചെറുവത്തൂർ: ജില്ല കാരംസ് ചാമ്പ്യൻഷിപ്പിന് എൻട്രികൾ ക്ഷണിച്ചു. ആൺ, പെൺ, വെറ്ററൻസ് വിഭാഗങ്ങളിൽ സിംഗിൾസ്, ഡബിൾസ് മത്സരങ്ങളുണ്ടാകും. വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകും. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ല ടീമിനെയും തിരഞ്ഞെടുക്കും. പങ്കെടുക്കുന്നവർ നവംബർ 18ന് വൈകീട്ട് അഞ്ചിനകം പേര് നൽകണം. ഫോൺ: 9447297441, 828422443. 9495006258.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.