നെഹ്‌റു ആർ.എസ്‌.എസിനെ പുകഴ്ത്തിയിരുന്നെന്ന് കർണാടക മന്ത്രി

മംഗളൂരു: കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന ജവഹർലാൽ നെഹ്‌റു ആർ.എസ്‌.എസിനെ പുകഴ്ത്തിയിരുന്നെന്നും അദ്ദേഹം ആർ.എസ്‌.എസിനെ ദേശസ്‌നേഹികളുടെ സംഘടനയെന്നാണ് വിശേഷിപ്പിച്ചതെന്നും കർണാടക മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി. ആർ.എസ്.എസി​ൻെറ ദേശസ്നേഹം കണക്കിലെടുത്ത് നെഹ്‌റു 1963ൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നു. അതേ കോൺഗ്രസ് പാർട്ടിയിലെ നേതാക്കൾ ആർ.എസ്‌.എസിനെക്കുറിച്ച് അഭിപ്രായം പറയുന്നത് നെഹ്‌റുവിന് മുകളിലാണോ എന്നും അദ്ദേഹം ഉഡുപ്പിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.