നീലേശ്വരം: ജൈവവൈവിധ്യ ബോര്‍ഡിൻെറ മികച്ച ജൈവപരിപാലന സമിതികള്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് കിനാനൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രവി, പഞ്ചായത്ത് സെക്രട്ടറി എന്‍. മനോജ് എന്നിവര്‍ ഏറ്റുവാങ്ങി. ജലസംരക്ഷണത്തിലൂന്നിയ പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്. ജൈവവൈവിധ്യത്തെ വീണ്ടെടുക്കാന്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ കിനാനൂര്‍-കരിന്തളം പഞ്ചായത്ത് ജൈവ പരിപാലന സമിതിക്കാണ് സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം. ഇടനാടന്‍ ചെങ്കല്‍ ഭൂമികളിലെ സീസണലായ ഉപരിതല ജലാശയങ്ങളായ പള്ളങ്ങള്‍, പാറക്കുളങ്ങള്‍ എന്നിവയുടെ കൈയേറ്റം തടയാനും സംരക്ഷിക്കാനും നടത്തിയ ബോധവത്കരണ പരിപാടികള്‍ ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.