ബീച്ചിൽ ഒറ്റപ്പെട്ട കുട്ടിയെ രക്ഷിതാക്കളെ ഏൽപിച്ചു

നീലേശ്വരം: അഴിത്തല ബീച്ചിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയെ പൊലീസ്​ രക്ഷിച്ചു. കാഞ്ഞങ്ങാടുനിന്ന് എത്തിയ അഞ്ചംഗ കുടുംബത്തിലെ രണ്ടു വയസ്സുള്ള കുട്ടിയെയാണ്​ ബീച്ചിനടുത്തുള്ള കാറ്റാടി മരത്തിനിടയിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയത്​. വെള്ളിയാഴ്ച വൈകീട്ട് ആറിനാണ് സംഭവം. ഒറ്റക്ക്​ നിൽക്കുന്നതുകണ്ട കുട്ടിയെ ബീച്ചിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ്​ ഉദ്യോഗസ്ഥരായ സുഭാഷ്, രതീഷ് എന്നിവരുടെ ഇടപെടലിൽ രക്ഷിതാക്കളെ കണ്ടെത്തി തിരിച്ചേൽപിക്കുകയായിരുന്നു. രക്ഷിതാക്കളുടെ അശ്രദ്ധമൂലം കുട്ടികൾ ബീച്ചിൽ ഒറ്റപ്പെട്ടുപോയ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.