വൈകല്യങ്ങളെ ഉത്സവങ്ങളാക്കി കുട്ടികൾ

ചെറുവത്തൂർ: വൈകല്യങ്ങളെ ഉത്സവങ്ങളാക്കി പിലിക്കോട്ടെ കുട്ടികൾ. ഭിന്നശേഷി ദിനാചരണഭാഗമായി ചെറുവത്തൂർ ബി.ആർ.സി പിലിക്കോട് ഫൈൻ ആർട്​സ്​ സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച 'ഒപ്പരം' ക്യാമ്പാണ് കളിചിരിയുടെ ഉത്സവമായി മാറിയത്. പിലിക്കോട് പഞ്ചായത്തിലെ 40ഓളം കുട്ടികളും രക്ഷിതാക്കളുമാണ് ക്യാമ്പിൽ പങ്കെടുത്തത്. കഥയും പാട്ടുമായി അധ്യാപകർ കൂട്ടുകൂടിയപ്പോൾ ഭിന്നശേഷിക്കാർ ആവേശഭരിതരായി. പരിപാടി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.കെ.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കെ.വി.സുലോചന അധ്യക്ഷത വഹിച്ചു. ഭിന്നശേഷി മേഖലയിൽ ജീവിതവിജയം കൈവരിച്ച രാജീവൻ ചന്തേരയെ ആദരിച്ചു. ബാലചന്ദ്രൻ എരവിൽ കുട്ടികൾക്കായി കഥകൾ അവതരിപ്പിച്ചു. അനൂപ് കല്ലത്ത്, സി. കൃഷ്ണൻ നായർ, രാഘവൻ കുളങ്ങര, ഷീജ, കെ.ശ്രുതി, വി.കെ.ശാലിനി എന്നിവർ സംസാരിച്ചു. പി.എം. മുംതാസ്, സി.സനൂപ്, പി.വി.പ്രസീത, വി.എം.പ്രസീത എന്നിവർ നേതൃത്വം നൽകി. പടം.. ചെറുവത്തൂർ ബി.ആർ.സി പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.കെ.ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.