ഗാന്ധിജിയുടെ പ്രതിമ സമർപ്പണം നാളെ

നീലേശ്വരം: മഹാത്മ ഗാന്ധിയുടെ പാദസ്പര്‍ശമേറ്റ നീലേശ്വരം റെയിൽവേ സ്​റ്റേഷനിൽ പ്രതിമ ഉദ്ഘാടനത്തിനൊരുങ്ങി. നീലേശ്വരം റെയില്‍വേ ഡെവലപ്മൻെറ്​ കലക്ടീവാണ് പ്രതിമ നിർമാണത്തിന്​ ചുക്കാൻ പിടിച്ചത്. അഞ്ചടി ഉയരമുള്ള തറയിൽ മൂന്നടി ഉയരത്തിലാണ് ഒരു ലക്ഷം രൂപ ചെലവിൽ ഗാന്ധി പ്രതിമ നിർമിച്ചത്. ശിൽപി പ്രേം പി. ലക്ഷ്മൺ കുഞ്ഞിമംഗലമാണ്​ ഫൈബര്‍ ഗ്ലാസിൽ ശിൽപം ഒരുക്കിയത്. പ്രതിമ സ്ഥാപിച്ചിരിക്കുന്ന ചെങ്കൽ ചത്വരം നിർമിച്ചത് ക്ഷേത്രനിർമാണ കലാകാരൻ ചന്ദ്രൻ നീലേശ്വരമാണ്. 1927 ഒക്ടോബർ 26നാണ് യാത്രക്കിടെ ഗാന്ധിജി നീലേശ്വരം റെയിൽവേ സ്​റ്റേഷനിലിറങ്ങിയത്. ഈ സന്ദർശനത്തി​ൻെറ ഓർമക്കായാണ് പ്രതിമ സ്ഥാപിക്കുന്നത്. അന്നു തന്നെ കാണാനെത്തിയ നീലേശ്വരം രാജാസ് ഹയർ സെക്കന്‍ഡറി സ്കൂൾ വിദ്യാർഥികൾക്ക് ഗാന്ധിജി സ്വന്തം കൈപ്പടയിൽ സന്ദേശം എഴുതി നൽകിയിരുന്നു. ഈ സന്ദേശം ചത്വരത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഒക്ടോബർ 26ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് പ്രതിമയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഡിസംബർ 11ന് വൈകീട്ട് നാലിന് റെയില്‍വേ സ്​റ്റേഷന്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ കൈതപ്രം തന്നെ പ്രതിമ നാടിന് സമർപ്പിക്കും. ഭാരവാഹികളായ പി. മനോജ് കുമാര്‍, ഡോ. വി. സുരേശന്‍, പി. സുജിത് കുമാര്‍, എന്‍. സദാശിവന്‍, പി.ടി. രാജേഷ് എന്നിവരാണ് നേതൃത്വം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.