കാസർകോട്: വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന 'പടവുകള്‍' പദ്ധതിയിലേക്കും വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതിയിലേക്കും അപേക്ഷിക്കാനുള്ള തീയതി ഡിസംബര്‍ 31വരെ നീട്ടി. www.schemes.wcd.kerala.gov.in ലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 04994293060, 9400088166. വ്യാപാരസ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം കാസർകോട്: ജില്ലയിലെ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്‌സ് ആൻഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മൻെറ്സ് നിയമപ്രകാരം ഡിസംബര്‍ 20നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു. തൊഴിലാളികള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണം. പുതുക്കാനും അവസരമുണ്ട്. lc.kerala.gov.in ലൂടെയാണ് രജിസ്‌ട്രേഷന്‍. ഫോണ്‍: 04994256950.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.