ഉപകരണങ്ങൾ കേടായി; കൈയൊഴിഞ്ഞ്​ കമ്പനി

പടന്ന കടപ്പുറം ഗവ. ഫിഷറീസ്‌ ഹയർ സെക്കൻഡറിയിലെ നാലു​ പ്രോജക്​ടറുകളാണ് കേടായത് തൃക്കരിപ്പൂർ: ഹൈടെക് ക്ലാസ് മുറികൾ ഒരുക്കുന്നതി​‍ൻെറ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകൾക്ക് അനുവദിച്ച ഉപകരണങ്ങൾ കേടുവന്നപ്പോൾ സേവനം നിരസിച്ച് കമ്പനികൾ. അഞ്ചുവർഷം വാറൻറിയിൽ രണ്ടുവർഷത്തോളം ബാക്കിയുള്ളപ്പോഴാണ് അറ്റകുറ്റപ്പണി നടത്താതെ കമ്പനികൾ ഒഴിഞ്ഞുമാറിയത്. കിഫ്ബി ധനസഹായത്തോടെയാണ് കൈറ്റ് മുഖേന ലാപ്‌ടോപ്, പ്രോജക്ടറുകൾ, ഡിജിറ്റൽ എസ്.എൽ.ആർ കാമറ, എൽ.ഇ.ഡി ടി.വി, പ്രിൻറർ വെബ്‌കാം, സ്പീക്കറുകൾ എന്നിവ സ്‌കൂളുകൾക്ക് നൽകിയത്. ഇവയിൽ പ്രോജക്ടറുകളാണ് കേടുവരുന്നത്. പടന്ന കടപ്പുറം ഗവ. ഫിഷറീസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ 10 പ്രോജക്ടറുകളിൽ നാലെണ്ണമാണ് കേടായത്. അടച്ചിടലിന് ശേഷം സ്‌കൂൾ തുറന്നപ്പോൾ പ്രോജക്ടറുകൾ പ്രവർത്തനരഹിതമായ നിലയിലായിരുന്നു. ഇക്കാര്യം അധികൃതരെ കൃത്യസമയത്ത് അറിയിച്ചു. മംഗളൂരുവിൽനിന്നുള്ള സർവിസ് ടീം എത്തി കേടായ ഭാഗങ്ങൾ നന്നാക്കാനായി കൊണ്ടുപോയി. വൈകാതെ സാധനങ്ങൾ തിരിച്ചെത്തിച്ച് മടങ്ങി. ആന്തരിക ഉപകരണങ്ങൾ തുരുമ്പെടുത്തതിനാൽ വാറൻറി ലഭിക്കില്ലെന്നാണ് ഇവർ റിപ്പോർട്ട് നൽകിയത്. 70,000 രൂപയോളം വിലമതിക്കുന്നവയാണ് ഈ ഉപകരണങ്ങൾ. തീരദേശമേഖല ആയതിനാൽ ഇലക്ട്രോണിക് ഉപകരണങ്ങൾ അതീവ ശ്രദ്ധയോടെയാണ് പരിപാലിക്കുന്നതെന്ന് പി.ടി.എ പ്രസിഡൻറ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.