കാസർകോട്: കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാം. relief.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് (ഐ.സി.എം.ആര്‍ നല്‍കിയത്), മരണ സര്‍ട്ടിഫിക്കറ്റ് (ഡി.ഡി.ഡി), അപേക്ഷകൻെറ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണെങ്കില്‍ അതിൻെറ പകര്‍പ്പ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ഒന്നില്‍ കൂടുതല്‍ അവകാശികള്‍ ഉണ്ടെങ്കില്‍ അപേക്ഷകൻെറ അക്കൗണ്ടിലേക്ക് ധനസഹായം നല്‍കുന്നതിന് മറ്റുള്ളവര്‍കൂടി സമ്മതപത്രം നല്‍കണം. സ്വന്തമായോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ അപേക്ഷിക്കാം. ഡിസംബര്‍ 20, 21 തീയതികളില്‍ ജില്ലയിലെ എല്ലാ താലൂക്ക് ഓഫിസുകളിലും സഹായകേന്ദ്രം പ്രവര്‍ത്തിക്കും. ------------------ ഇ-ശ്രം രജിസ്‌ട്രേഷന്‍ നടത്തണം കാസർകോട്: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദേശീയാടിസ്ഥാനത്തിനുള്ള ഡേറ്റാബേസ് തയാറാക്കുന്നതിന് കേന്ദ്ര തൊഴില്‍ മന്ത്രാലയം ആരംഭിച്ച ഇ-ശ്രം പോര്‍ട്ടലില്‍ എല്ലാ മേഖലയിലെയും അസംഘടിത തൊഴിലാളികള്‍ ഡിസംബര്‍ 31നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. ജില്ലയില്‍ വിവിധ വകുപ്പുകളില്‍ നിന്നായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1,01,998 പേരാണ്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഭാവിയില്‍ വിവിധ സാമൂഹികസുരക്ഷ പദ്ധതികളുടെ ആനുകൂല്യം ലഭിക്കും. 16 മുതല്‍ 59 വയസ്സുവരെയുള്ള, ആദായനികുതി അടക്കാന്‍ ബാധ്യതയില്ലാത്ത, പി.എഫ്/ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ലാത്ത, അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ വേണം. ഡിജിറ്റല്‍ സേവ കോമണ്‍ സര്‍വിസ് സൻെറര്‍, അക്ഷയ കേന്ദ്രങ്ങള്‍, ഇന്ത്യന്‍ പോസ്റ്റല്‍ ബാങ്ക് എന്നിവ വഴിയാണ് രജിസ്ട്രേഷന്‍ നടത്താന്‍ അവസരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.