ചെറുവത്തൂർ: കൊടക്കാട് പണയക്കാട് ഭഗവതി ക്ഷേത്രോത്സവത്തിന് ആശംസകൾ നേർന്ന് അഖില കേരള യാദവ സഭ കൊടക്കാട് യൂനിറ്റ് ഉയർത്തിയ ബാനർ രാത്രി നശിപ്പിച്ച സാമൂഹിക വിരുദ്ധരുടെ നടപടിയെ അഖില കേരള യാദവ സഭ സംസ്ഥാന കമ്മിറ്റി അപലപിച്ചു. സംസ്ഥാന പ്രസിഡൻറ് വയലപ്ര നാരായണൻ അധ്യക്ഷത വഹിച്ചു. കെ. വിജയരാഘവൻ, എൻ. സദാനന്ദൻ, അഡ്വ. സോമനാഥൻ, വിശ്വനാഥൻ മലയക്കോൾ, ദാമോദരൻ കർമംതൊടി, കമലാക്ഷൻ മുന്നാട്, ചന്ദ്രൻ പൂഴാതി, കെ.എം. ദാമോദരൻ, ബാബു മാണിയൂർ, സുരേഷ് ചൂണ്ട, ബാലകൃഷ്ണ യാദവ്, സന്തോഷ് കോഴിച്ചാൽ, സുബ്രഹ്മണ്യൻ കാടകം, ബാബു കുന്നത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.