സംഗീതരാവിൽ ലയിച്ച് തങ്കക്കിനാവ്

ഉദുമ: കല-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇശല്‍ പടിഞ്ഞാര്‍ 'തങ്കക്കിനാവ്' എന്ന പേരില്‍ നടത്തിയ ഇശല്‍രാവ് സംഗീതസാന്ദ്രമായി. വിടപറഞ്ഞ പ്രശസ്ത സംഗീത സംവിധായകരും ഗായകന്മാരുമായ വി.എം. കുട്ടി, പീര്‍ മുഹമ്മദ് അനുസ്മരണവും നടന്നു. ഉദുമ പടിഞ്ഞാര്‍ ലളിത് റിസോര്‍ട്ടിന് സമീപമുള്ള പുഴയോരം വേദിയിൽ അരങ്ങേറിയ പരിപാടിയിൽ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ ആബിദ് കണ്ണൂർ, പ്രകാശ് മണ്ണൂർ, സഫീർ കുറ്റ്യാടി, ബെൻസി റഷീദ്, പ്രിയ ബൈജു, ഹരിത രഘുനാഥൻ, ആശിക എന്നിവര്‍ ഗാനങ്ങൾ ആലപിച്ചു. അനുസ്മരണ ഉദ്ഘാടനം ഗാനരചയിതാവ് പി.എസ്. ഹമീദ് നിർവഹിച്ചു. അനുസ്മരണ പ്രഭാഷണം സ്കാനിയ ബെദിര നടത്തി. ശംസുദ്ദീൻ ഓർബിറ്റ് അധ്യക്ഷത വഹിച്ചു. ഖമറുദ്ദീൻ കീച്ചേരി, മുരളീധരന്‍ എന്നിവര്‍ ഓര്‍കസ്ട്ര നയിച്ചു. ബാബുരാജ്, എരഞ്ഞോളി മൂസ, പി.ടി. അബ്​ദുൽ റഹ്മാന്‍, ചാന്ദ് പാഷ, വടകര കൃഷ്ണദാസ് എന്നിവരുടെ ഓര്‍മകളിലൂടെ ഗാനാലാപനം നടത്തി. thankthankakinavu.jpg ഇശൽ പടിഞ്ഞാർ ഉദുമ പടിഞ്ഞാർ പുഴയോരത്ത് സംഘടിപ്പിച്ച തങ്കക്കിനാവ് പരിപാടിയിൽ മാപ്പിളപ്പാട്ട് ഗായകരായ വി.എം. കുട്ടി, പീർ മുഹമ്മദ് അനുസ്മരണം പി.എസ്. ഹമീദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.