കാസർകോട്: വനം-ക്വാറി മേഖലകളിലെ അഴിമതി അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പി.കെ. ഫൈസൽ. ജില്ലയിലെ വനവിഭവങ്ങൾ കൊള്ളയടിക്കാനും പരിസ്ഥിതി കാർന്നുതിന്നാനുമുള്ള പദ്ധതിയാണ് ഇടതുഭരണത്തിൽ വനം വകുപ്പിൽ നടക്കുന്നത്. അനധികൃത ക്വാറികൾക്ക് ലൈസൻസ് നൽകാൻ ലക്ഷങ്ങൾ കോഴവാങ്ങുന്നതായും അനധികൃത നിയമനത്തിനായി വ്യാപക പിരിവും നടക്കുന്നതായി അറിവുണ്ട്. എൻ.സി.പി നിയന്ത്രിക്കുന്ന വനം വകുപ്പ് ജില്ല മേധാവിയെ സ്ഥലം മാറ്റാൻ എൻ.സി.പി നേതൃത്വം നീക്കം നടത്തിയത് തടയിടാൻ എൽ.ഡി.എഫിലെ ചില എം.എൽ.എമാർക്ക് രംഗത്തിറങ്ങേണ്ടിവന്നത് അഴിമതി നടത്തുന്നതിന്‍റെ തെളിവാണ്. വനം വകുപ്പിൽ ജില്ലയിൽ നടക്കുന്ന അനധികൃതവും അഴിമതി നിറഞ്ഞതുമായ നടപടികൾക്കെതിരെ ശക്തമായ സമരവുമായി രംഗത്തുവരുമെന്നും എൽ.ഡി.എഫ് ജില്ല നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ഫൈസൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.