ഉദുമ: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി സ്ഥലം ഏറ്റെടുത്തതിലെ അപാകതകൾ പരിഹരിച്ച്, മതിയായ നഷ്ടപരിഹാരം നൽകാനുള്ള നടപടി കാലതാമസം കൂടാതെ സ്വീകരിക്കണമെന്ന് ജനശ്രീ മിഷൻ ഉദുമ ബ്ലോക്ക് നേതൃയോഗം ആവശ്യപ്പെട്ടു. ജില്ല ചെയർമാൻ കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ രവീന്ദ്രൻ കരിച്ചേരി അധ്യക്ഷതവഹിച്ചു. എം. കുഞ്ഞമ്പു നമ്പ്യാർ, കെ.പി. സുധർമ, സി. അശോക് കുമാർ, വി.കെ. കരുണാകരൻ നായർ, അഡ്വ. ജിതേഷ് കുമാർ, ശോഭന മാടക്കല്ല്, പവിത്രൻ സി. നായർ, ബ്ലോക്ക് സമിതി അംഗങ്ങളായ, ബി.പി. അബ്ദുൽ ഖാദർ, കെ. പുഷ്പലത, രാജകല നാരായണൻ, പി. ഗോപാലൻ നായർ, പി.വി. ഉദയകുമാർ, സി. രാമചന്ദ്രൻ ദേലമ്പാടി, കെ.എ. ഇബ്രാഹിം, കണ്ണൻ കരുവാകോട്, പി.ജെ. ജയിംസ്, സിനി രവികുമാർ, കെ. ഗോപാലകൃഷ്ണൻ പെരിയ, പുരുഷോത്തമൻ മുതലംപാറ, പി. തമ്പാൻ കാനത്തൂർ, കെ.വി. ശോഭന, സമീറ ഖാദർ, കെ. രത്‌നാകരൻ മലാംകാട്, ടി. ജയശ്രീ, മിസ്രിയ, കെ. കല്യാണി, എം. നാരായണൻ നായർ എന്നിവർ സംസാരിച്ചു. ലത പനയാൽ സ്വാഗതവും, ബാലകൃഷ്ണൻ കുറ്റിക്കോൽ നന്ദിയും പറഞ്ഞു. janasree ജനശ്രീ മിഷൻ ഉദുമ ബ്ലോക്ക് നേതൃയോഗം ജില്ല ചെയർമാൻ കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.