ഓർമകൾ ചികഞ്ഞെടുത്ത്​ ക്യാപ്റ്റന്‍ കെ.എം.കെ. നമ്പ്യാർ

കാസർകോട്: ഓര്‍മകള്‍ ഇടമുറിയുന്നുണ്ടെങ്കിലും പഴയ സമരപോരാട്ടങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കെ.എം. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ക്ക് എളുപ്പമാണ്. ഇന്ത്യന്‍ സൈന്യത്തില്‍ ക്യാപ്റ്റനായി വിരമിച്ച കെ.എം.കെ. നമ്പ്യാര്‍ ഗോവ വിമോചന സമരത്തിന്റെ ഭാഗമായി കാസര്‍കോട് നിന്ന് ഗോവയിലേക്ക് പുറപ്പെട്ടവരില്‍ ഒരാളായിരുന്നു. ഗോവന്‍ അതിര്‍ത്തിയില്‍ കൊടിയ മര്‍ദനങ്ങള്‍ക്കിരയായ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി എല്ലാവരും നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ല ഇന്‍ഫന്‍മേഷന്‍ ഓഫിസും ജില്ല ഭരണകൂടവും ചേര്‍ന്ന് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ക്യാപ്റ്റന്‍ കെ.എം. കുഞ്ഞിക്കണ്ണന്‍ നമ്പ്യാരെ ജില്ല കലക്ടര്‍ ആദരിച്ചു. നിരവധി പോരാളികള്‍ രാജ്യത്തിന് വേണ്ടി പോരാടി നേടിയതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും അതിന്റെ മഹത്വം എല്ലാവരും തിരിച്ചറിയണമെന്നും ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. എ.ഡി.എം എ.കെ. രമേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. റിട്ട:എ.ഇ.ഒ കെ.വി. രാഘവന്‍ മാസ്റ്റര്‍ കെ.എം.കെ. നമ്പ്യാരെ പരിചയപ്പെടുത്തി. നെഹ്‌റു യുവകേന്ദ്ര ജില്ല യൂത്ത് ഓഫിസര്‍ പി. അഖില്‍, കലക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ജി. സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍ സ്വാഗതവും അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ. നിധീഷ് നന്ദിയും പറഞ്ഞു ഫോട്ടോ- ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും ജില്ല ഭരണകൂടവും കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സ്വാതന്ത്ര്യസമര സേനാനി ക്യാപ്റ്റന്‍ കെ.എം. കുഞ്ഞിക്കണ്ണന്‍ നമ്പ്യാരെ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ആദരിക്കുന്നു ബാലാവകാശ സംരക്ഷണ കമീഷന്‍ 'കരുതല്‍ 2022' ഫെബ്രുവരി 26ന് കാസർകോട്​: വിദ്യാഭ്യാസ മേഖലയില്‍ പട്ടിക വര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളില്‍ ബോധവത്കരണത്തിനും കുട്ടികളുടെ അവകാശ സംരക്ഷണത്തെയും കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനുമായി 'കരുതല്‍ 2022' എന്ന പേരില്‍ പനത്തടി ഗ്രാമപഞ്ചായത്തില്‍ ഏകദിന ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍, ജില്ല ശിശു സംരക്ഷണ യൂനിറ്റ് കാസര്‍കോട്, പനത്തടി ഗ്രാമപഞ്ചായത്ത് ശിശു സംരക്ഷണസമിതി എന്നിവയുടെ നേതൃത്വത്തിൽ ഫെബ്രുവരി 26ന് രാവിലെ 9.30മുതല്‍ വൈകീട്ട് 4.30വരെ പാണത്തൂര്‍ സെന്റ്മേരീസ് ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി. ബാലാവകാശ സംരക്ഷണ കമീഷന്‍ ചെയര്‍മാന്‍ അഡ്വ.കെ.വി. മനോജ് കുമാര്‍ ശിൽപശാല ഉദ്ഘാടനം ചെയ്യും. കമീഷന്‍ അംഗം അഡ്വ.പി.പി. ശ്യാമള ദേവി അധ്യക്ഷത വഹിക്കും. ശൈശവ വിവാഹ നിരോധന നിയമവും ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമവും എന്ന വിഷയത്തില്‍ ചൈല്‍ഡ് ലൈന്‍ ജില്ല കോഓഡിനേറ്റര്‍ അനീഷ് ജോസും 'ജീവിതമാകട്ടെ ലഹരി' എന്ന വിഷയത്തില്‍ നീലേശ്വരം എക്സൈസ് പ്രിവന്റിവ് ഓഫിസര്‍ എന്‍.ജി. രഘുനാഥനും ക്ലാസെടുക്കും. പട്ടിക വർഗ മേഖലകളില്‍ താമസിക്കുന്ന 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വിദ്യാഭ്യാസ രംഗത്ത് നിന്നുള്ള കൊഴിഞ്ഞുപോക്ക്, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം, ബാലവിവാഹം, ബാലവേല തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്​കരണം നടത്തുന്നതിനും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനുമായാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആദിവാസി ഊരുകളില്‍ 'കരുതല്‍ 2022' സംഘടിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.