കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തിന്റെ പരിസരത്ത് നിന്നും ആരംഭിച്ച എന്റെ കേരളം പ്രദർശന വിപണനമേളയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കാസർകോടിന്റെ ചരിത്രവും സംസ്ക്കാരവും സമന്വയിച്ച ഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു. ചലന, നിശ്ചല ദൃശ്യങ്ങൾ, ശിങ്കാരിമേളം, കുടുംബശ്രീ, ഹരിത കർമസേന, സ്റ്റുഡന്റ് പൊലീസ് കാഡറ്റ് എന്നിവയുടെയും യൂത്ത് ക്ലബുകളുടെയും, വിവിധ വകുപ്പുകളുടെയും , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഘോഷയാത്രക്ക് മിഴിവേകി. ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ജീവനക്കാർ, ആശാവർക്കർമാർ , തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ , സാക്ഷരത പ്രവർത്തകർ, എൻ.എസ്.എസ്, സന്നദ്ധ സംഘടനകൾ എന്നിവർ ഘോഷയാത്രയുടെ ഭാഗമായി. കാഞ്ഞങ്ങാട് നഗരസഭ, അജാനൂർ ഗ്രാമ പഞ്ചായത്ത്, അഗ്രികൾച്ചർ ഡിപ്പാർട്മൻെറ് , സിവിൽ സപ്ലൈസ്, ഡി.ടി.പി.സി, ഫിഷറീസ്, ഹെൽത്ത്, ഇൻഡസ്ട്രിയൽ, ഐ.എസ്.എം, കോടോംബേളൂർ ഗ്രാമ പഞ്ചായത്ത്, സാക്ഷരത മിഷൻ, എം.വി.ഡി, പി.ഡബ്ല്യു.ഡി, സർവേ, സാമൂഹികനീതി, ട്രൈബൽ, വനിത ശിശു വികസന വകുപ്പ്, മടിക്കൈ പഞ്ചായത്ത്, പള്ളിക്കര, നീലേശ്വരം മുനിസിപ്പാലിറ്റി എന്നിവർ ഘോഷയാത്രയിൽ അണിനിരന്നു. ശക്തമായ മഴയെ തുടർന്ന് കോട്ടച്ചേരി ട്രാഫിക് ജങ്ഷൻ വരെ മാത്രമാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത, വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള, സ്ഥിരം സമിതി അധ്യക്ഷന്മാർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത എന്നിവർ ഘോഷയാത്രയിൽ അണിനിരന്നു. ഫോട്ടോ: PRD PHOTO2.jpg എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി കാഞ്ഞങ്ങാട് ആയിരങ്ങൾ പങ്കെടുത്ത ഘോഷയാത്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.