നീലേശ്വരം - ഇടത്തോട് റോഡ്: നഗരസഭ ഭരണസമിതി ധര്‍ണ നടത്തി

നീലേശ്വരം: നീലേശ്വരം -ഇടത്തോട് റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കല്‍ പ്രക്രിയ വേഗത്തിലാക്കുക, നിർമാണം ഉടന്‍ പൂര്‍ത്തീകരിക്കുക, ഉദ്യോഗസ്ഥ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നീലേശ്വരം നഗരസഭ ഭരണസമിതി അംഗങ്ങള്‍ കാസർകോട് പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് മാര്‍ച്ചും ധർണയും നടത്തി. 2017-18 സാമ്പത്തിക വര്‍ഷം സംസ്ഥാന സർക്കാർ 40 കോടി രൂപ അനുവദിച്ച് നിർമാണം ആരംഭിച്ച നീലേശ്വരം - ഇടത്തോട് റോഡിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും നീണ്ടുപോവുകയാണ്. ഇത് ആളുകൾക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കിയത്. നീലേശ്വരം റെയില്‍വേ മേൽപാലം മുതല്‍ പാലാത്തടം വരെയുള്ള ഭാഗത്തെ നിർമാണ പ്രവര്‍ത്തനങ്ങളാണ് ഇനി ബാക്കിയുള്ളത്. ഇതില്‍ ആദ്യത്തെ 1.3 കി.മീ ഭാഗത്ത് നഷ്ടപരിഹാരം നല്‍കി സ്ഥലം ഏറ്റെടുത്ത് വികസന പ്രവര്‍ത്തനം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണം. ധര്‍ണ സമരം മുന്‍ എം.പി പി. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സൻ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി, മുന്‍ നഗരസഭ ചെയര്‍മാന്‍ പ്രഫ. കെ.പി. ജയരാജന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി. രവീന്ദ്രന്‍, വി. ഗൗരി, ടി.പി. ലത, പി. സുഭാഷ്, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കൗണ്‍സിലര്‍മാരായ പി. ഭാര്‍ഗവി, ഷംസുദ്ദീന്‍ അരിഞ്ചിറ, വി. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. പടം:NLR5.jpg നീലേശ്വരം നഗരസഭ ഭരണ സമിതി കൺസിലർമാർ കാസർകോട് പി.ഡബ്ല്യു.ഡി ഓഫിസ് ധർണ മുൻ എം.പി.പി. കരുണാകരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.