blurb: എന്റെ കേരളം പ്രദർശനം വിപണന മേളയുടെ ജില്ലതല ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു കാഞ്ഞങ്ങാട്: കാലങ്ങളായി പിന്നാക്കമായിരുന്ന ഉത്തരമലബാറിന് വികസനക്കുതിപ്പിന്റെ കാലമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആലാമിപ്പള്ളി ബസ്സ്റ്റാന്റ് പരിസരത്ത് ആരംഭിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെൽ ഇ.എം.എൽ തുറന്നത്, ഓക്‌സിജന്‍ പ്ലാന്റ്, കീഴൂര്‍ ഫിഷറീസ് സ്റ്റേഷൻ, കോട്ടച്ചേരി മേല്‍പ്പാലം, പെരുമ്പട്ട പാലം, പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ്, സോളാര്‍ പാര്‍ക്കുകള്‍, ടാറ്റ കോവിഡ് ആശുപത്രി, പുതിയതായി പ്രവര്‍ത്തനം ആരംഭിച്ച പൊലീസ് സ്റ്റേഷനുകള്‍, ഉദുമ ടെക്‌സ്റ്റൈല്‍ മിൽ, അമ്മയും കുഞ്ഞും ആശുപത്രി, ഡയാലിസിസ് സെന്ററുകള്‍, ഹൈടെക്‌സ്‌കൂളുകള്‍, ലാബുകള്‍, കെട്ടിടങ്ങള്‍, എന്റോസള്‍ഫാന്‍ ഇരകളോടുള്ള കരുതല്‍, മഞ്ചേശ്വരം ഹാര്‍ബര്‍, ബേള കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിങ് സെന്റര്‍, കെ.എസ്.ടി.പി റോഡ് തുടങ്ങി വിവിധങ്ങളായ സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഗൃഹലക്ഷ്‌മി വേദിയുടെ ജില്ല ഭാരവാഹികൾ, കാഞ്ഞങ്ങാട് ബാർ അസോസിയേഷൻ ഭാരവാഹികൾ, ആലാമിപ്പള്ളി ഓട്ടോറിക്ഷ ഡ്രൈവർ സംഘടന അംഗങ്ങൾ എന്നിവർ പച്ചക്കറി തൈകൾ ഏറ്റുവാങ്ങി. ചടങ്ങില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷനായി. അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, എം. രാജഗോപാലൻ എം.എൽ.എ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി. സുജാത എന്നിവർ വിശിഷ്ടാതിഥികളായി. ഡി.പി.സി അംഗം വി.വി. രമേശൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് കെ.പി. വത്സലന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായെത്തിയ കുര്യാക്കോസ് പ്ലാപ്പറമ്പില്‍, പി.പി. രാജു അരയി, പി.പി. രതീഷ്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാര്‍, ടി.വി. ബാലകൃഷ്ണന്‍, സുരേഷ് പുതിയേടത്ത്, വി.കെ. രമേശന്‍, സബ്കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫിസര്‍ ആര്‍. വീണാറാണി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സ്വാഗതവും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസർ എം. മധുസൂദനന്‍ നന്ദിയും പറഞ്ഞു. ഫോട്ടോ :PRD PHOTO3.jpg രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികം കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.