രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്, ഉച്ചക്ക് രണ്ടു മുതല്‍ മൂന്നു മണിവരെ ആരോഗ്യ ബോധവത്കരണ സെമിനാർ വൈകീട്ട് ആറു മണിക്ക് കുടുംബശ്രീ കലാസന്ധ്യ. അവതരണം രംഗശ്രീ. രാത്രി 7.30ന് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും കലാപരിപാടികള്‍ എട്ടിന് ചെറുവത്തൂർ കാവുഞ്ചിറ കൃഷ്ണപ്പിള്ള വനിതവേദിയുടെ ഓണക്കളി. രാത്രി 8.30ന് കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം അവതരിപ്പിക്കുന്ന ഗാനമേള - വസന്ത ഗീതങ്ങൾ. അടിയന്തര ഭക്ഷ്യസുരക്ഷ യോഗം വിളിച്ചു കാസർകോട്: ഭക്ഷ്യസുരക്ഷയുടെ ഭാഗമായി ചെങ്കള ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണപ്രസാദ് ഇവരുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തിലെ ഹോട്ടൽ ഉടമസ്ഥരുടെ യോഗം വിളിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ ഖാഷിം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഖാദർബദ്രിയ യോഗം ഉദ്ഘാടനം ചെയ്തു. ഭക്ഷ്യവിഷബാധ എന്ന വിഷയത്തെ കുറിച്ച് ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ കെവിൻ ക്ലാസ് എടുത്തു. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടുന്നതാണ് എന്ന് പഞ്ചായത്ത് സെക്രട്ടറി സന്തോഷ് വർഗീസ് പറഞ്ഞു. ഹോട്ടൽ ശുചിത്വം എന്ന വിഷയത്തെ കുറിച്ച് മുളിയാർ ഹെൽത്ത് സൂപ്പർവൈസർ കുഞ്ഞി കൃഷ്ണൻ ബോധവത്കരണം നടത്തി. പഞ്ചായത്ത്, ആരോഗ്യം ഇവരുടെ നടപടി ക്രമങ്ങൾ അനുസരിച്ചു പ്രവർത്തിക്കാത്ത സ്ഥാപന ഉടമക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ വിദ്യാനഗർ ജനമൈത്രി പൊലീസ് വേണുഗോപാൽ പറഞ്ഞു. ഹോട്ടലുകളിൽ പരിശോധന കർശനമാക്കാൻ യോഗത്തിൽ തീരുമാനമായി. ഫോട്ടോ:PRD PHOTO4.JPG യോഗം പ്രസിഡൻറ് ഖാദർ ബദ്രിയ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.