കാസർകോട്: കേഡറ്റുകളുടെ വ്യക്തിത്വ വികാസത്തിനും നേതൃശേഷി മെച്ചപ്പെടുത്തുന്നതിനും എൻ.സി.സിയുമായി കൈകോര്‍ത്ത് കേരള കേന്ദ്ര സർവകലാശാല. പയ്യന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എൻ.സി.സി 32 കേരള ബറ്റാലിയനിലെ കേഡറ്റുകള്‍ക്ക് വിവിധ മേഖലകളില്‍ സർവകലാശാലയില്‍ പരിശീലനവും ആരംഭിച്ചു. പടന്നക്കാട് നടക്കുന്ന വാര്‍ഷിക പരിശീലന ക്യാമ്പിന്‍റെ ഭാഗമായാണ് പരിപാടി. സാമൂഹിക പ്രവര്‍ത്തനം, ജീവന്‍രക്ഷ മാർഗങ്ങള്‍, ആരോഗ്യകരമായ ജീവിത ശൈലി, തൊഴില്‍ അവസരങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ അധ്യാപകരും വിദഗ്ധരുമാണ് ക്ലാസുകള്‍ നല്‍കുക. കോഴിക്കോട് എൻ.സി.സി ഗ്രൂപ് കമാൻഡര്‍ ബ്രിഗേഡിയര്‍ ഇ. ഗോവിന്ദ്, 32 കേരള ബറ്റാലിയന്‍ കമാൻഡിങ് ഓഫിസര്‍ വൈ. വിജയകുമാര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്.വെങ്കടേശ്വര്‍ലുവുമായി ഇരുവരും കൂടിക്കാഴ്ച നടത്തി. ncc camp കേരള കേന്ദ്ര സർവകലാശാല വൈസ് ചാന്‍സലര്‍ പ്രഫ.എച്ച്. വെങ്കടേശ്വര്‍ലുവിന് കോഴിക്കോട് എൻ.സി.സി ഗ്രൂപ് കമാൻഡര്‍ ബ്രിഗേഡിയര്‍ ഇ. ഗോവിന്ദ് ഉപഹാരം നല്‍കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.