കാസര്‍കോട്: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ വിദ്യാനഗറിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പോസ്റ്റ് മെട്രിക് ഹോസ്റ്റലിലും മഞ്ചേശ്വരം ഗോവിന്ദപൈ കോളജിന് സമീപത്തെ ആണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലും ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത കോളജ് / ഐ.ടി.ഐ കളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് താമസം, ഭക്ഷണം എന്നിവ സൗജന്യം. താല്പര്യമുളളവര് ജില്ല പട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 04994 256162. ജില്ലയില്‍ രണ്ട് സുഭിക്ഷ ഹോട്ടലുകള്‍ ഉദ്ഘാടനം ചെയ്തു കാസർകോട്: ജില്ലയില്‍ ആലാമിപ്പള്ളിയിലും ബേഡഡുക്കയിലും സുഭിക്ഷ ഹോട്ടലുകള്‍ തുടങ്ങി. ജില്ലയില്‍ അഞ്ച് നിയോജകമണ്ഡലങ്ങളിലാണ് സുഭിക്ഷ ഹോട്ടലുകള്‍ തുടങ്ങുക. തൃക്കരിപ്പൂരില്‍ ഹോട്ടലിനാവശ്യമായ കെട്ടിടം കണ്ടെത്തി. കുടുംബശ്രീ, സഹകരണ സംഘങ്ങളുമായി ചേര്‍ന്നാണ് ഹോട്ടലുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ബേഡഡുക്കയില്‍ ജില്ല യുവജന സഹകരണ സംഘത്തിൻെറ നേതൃത്വത്തില്‍ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടല്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സഹകരണ ഇന്‍സ്പെക്ടര്‍, യുവജന സഹകരണ സംഘം നോഡല്‍ ഓഫിസര്‍ മനോജ് കുമാര്‍, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മാധവന്, കുറ്റിക്കോല്‍ അഗ്രികള്‍ചറല്‍ ബാങ്ക് പ്രസിഡന്റ് എം. അനന്തന്, ബേഡഡുക്ക ഫാര്‍മേഴ്സ് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. തമ്പാന്, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗം പി. ശ്രുതി എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫിസര്‍ കെ.പി. സജിമോന്‍ സ്വാഗതവും കാസര്‍കോട് യുവജന സഹകരണ സംഘം പ്രസിഡന്റ് കെ. സുധീഷ് നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ സുഭിക്ഷ ഹോട്ടല്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്പേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുല്ല അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയര്പേഴ്സൻ കെ. ലത, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് പി. അഹമ്മദലി, ആരോഗ്യ സ്ഥിരംസമിതി ചെയര്പേഴ്സൻ. സരസ്വതി, പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്മാന് കെ. അനീശന്‍, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്പേഴ്സൻ കെ.വി. മായാകുമാരി, വാര്‍ഡ് കൗണ്‍സിലര്‍ വി.വി. രമേശന്, സി.ഡി.എസ് ചെയര്പേഴ്സൻ സൂര്യ ജാനകി എന്നിവര്‍ സംസാരിച്ചു. ജില്ല സപ്ലൈ ഓഫിസര്‍ കെ.എന്‍. ബിന്ദു സ്വാഗതവും സി.ഡി.എസ് വൈസ് ചെയര്പേഴ്സൻ കെ.വി. ഉഷ നന്ദിയും പറഞ്ഞു. ഫോട്ടോ : ബേഡഡുക്കയില്‍ സുഭിക്ഷ ഹോട്ടല്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ : കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ സുഭിക്ഷ ഹോട്ടല്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്പേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.