ചെറുവത്തൂർ: കേരള സർക്കാറിന്റെ രണ്ടാം നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി ചീമേനി സർവിസ് സഹകരണ ബാങ്കിന്റെയും കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കർഷക കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ ചീമേനി കൃഷിഭവൻ പരിസരത്ത് മാതൃക കൃഷിത്തോട്ടത്തിന് തുടക്കമായി. പഞ്ചായത്തുതല ഉദ്ഘാടനം തൈ നട്ട് എം. രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വത്സലൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫിസർ വീണാ റാണി മുഖ്യാതിഥിയായി. വൈസ് പ്രസിഡന്‍റ് ശാന്ത, വികസനകാര്യസ്ഥിരം സമിതി ചെയർമാൻ അജിത് കുമാർ, വാർഡ് അംഗം കെ.ടി. ലത, ചീമേനി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ. സജേഷ്, കാർഷിക വികസന സമിതി അംഗങ്ങളായ കെ. രാജൻ, എം.കെ. നളിനാക്ഷൻ, പാടശേഖര സമിതി പ്രതിനിധി കെ. നാരായണൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ കെ.പി. രേഷ്മ സ്വാഗതവും അസി. കൃഷി ഓഫിസർ ജയപ്രകാശ് നമ്പ്യാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.