പടന്ന: ജലസ്രോതസ്സുകളെ ശുചീകരിക്കുന്ന തെളിനീർ ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പടന്ന തോട്ടുകര പാലം ഏർപ്പ് പുഴ ശുചീകരണ പ്രവർത്തനം തുടങ്ങി. ചീമേനി, ചെറുവത്തൂർ ഭാഗത്തുനിന്ന് ഒഴുകിവരുന്ന വെള്ളം മൺതിട്ട മൂലം തടസ്സപ്പെട്ട് മഴക്കാലത്ത് കൂവക്കൈ, അഴീക്കൽ ഭാഗത്ത് വെള്ളക്കെട്ട് പതിവായിരുന്നു. പുതുതായി നിർമിച്ച പാലത്തിന് താഴെ പുഴയിൽ നിർമാണ സമയത്ത് താൽക്കാലികമായി ഉണ്ടാക്കിയ തടയണ പ്ലാസ്റ്റിക്കുകൾ, മറ്റ് അജൈവ മാലിന്യം എന്നിവ ജനപ്രതിനിധികൾ തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേനാംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ചേർന്ന് നീക്കം ചെയ്ത് ശുചീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. മുഹമദ് അസ്ലം പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിസന്‍റ് പി. ബുഷറ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.വി. അനിൽകുമാർ, ടി.കെ.പി. ഷാഹിദ, ബ്ലോക്ക് മെമ്പർ കെ. രതില, പഞ്ചായത്തംഗങ്ങളായ പി.പി. കുഞ്ഞികൃഷ്ണൻ, പി. പവിത്രൻ. എം.പി. ഗീത, എം. രാഘവൻ എ.കെ. ജാസ്മിൻ, കെ. ലത, വിജയലക്ഷ്മി, കെ.വി. തമ്പായി, എച്ച്.ഐ പി.വി. സജീവൻ. ബാങ്ക് പ്രസിഡന്‍റ് വി.കെ.പി. അഹമ്മദ് കുഞ്ഞി, കെ.വി. ജതീന്ദ്രൻ, എസ്. രമണൻ എ.ഇ സൻബക് ഹസീന എന്നിവർ സംസാരിച്ചു. തെളിനീർ ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പടന്ന തോട്ടുകര പാലം ഏർപ്പ് പുഴ ശുചീകരണ പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. മുഹമദ് അസ്ലം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.