കേരളതാരം കെ. വിശ്വനാഥന് സ്വീകരണം

നീലേശ്വരം: ഏപ്രിൽ 30 മുതൽ മേയ് രണ്ടുവരെ ന്യൂഡൽഹി ത്യാഗരാജ സ്റ്റേഡിയത്തിൽ നടത്തിയ രണ്ടാമത് ഖേലോ ഇന്ത്യ ഗെയിംസ് ആൻഡ് അതിലറ്റിക് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരത്തിൽ മെഡലുകൾ നേടിയ കെ. വിശ്വനാഥന് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. 60 വയസ്സിനു മുകളിലുള്ള വിഭാഗത്തിൽ 300 മീറ്റർ ഹർഡിൽസിലും, 4×100 മീറ്റർ റിലേയിലും, 4×400 മീറ്റർ റിലേയിലും സ്വർണമെഡലും 100മീറ്റർ, ലോങ് ജംപ് എന്നിവയിൽ വെങ്കല മെഡലും നേടിക്കൊണ്ടാണ് ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. ഒട്ടനവധി മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. മുൻ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന ഇദ്ദേഹം നീലേശ്വരം പള്ളിക്കര സ്വദേശിയാണ്. റഗ്ബി അസോസിയേഷൻ നൽകിയ സ്വീകരണത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് ഇ. ഷജീർ, റഗ്ബി അസോസിയേഷൻ ജില്ല സെക്രട്ടറി എം. മനോജ് കുമാർ, റെയിൽവേ വികസന ജനകീയ കൂട്ടായ്മ സെക്രട്ടറി കെ.വി. സുനിൽ രാജ്, സന്തോഷ് മന്ദംപുറം, വിഞ്ചു എന്നിവർ പങ്കെടുത്തു. പടം: nlr viswanathanകേരളത്തിനുവേണ്ടി മെഡൽ നേടിയ വിശ്വനാഥന് റഗ്ബി അസോസിയേഷൻ നീലേശ്വരം റെയിൽവേ അസോസിയേഷൻ സ്വീകരണം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.