നഗരസഭ കൗണ്‍സില്‍ യോഗം ഇന്ന്​

നീലേശ്വരം: നഗരസഭ കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കൗണ്‍സില്‍ ഹാളില്‍ ചേരും. കാഞ്ഞങ്ങാട് നഗരസഭയില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു കാഞ്ഞങ്ങാട്​: വഴിയരികില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കാൻ നഗരസഭയിൽ പുതിയ സംവിധാനം. നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരത്തിലെ 15 കേന്ദ്രങ്ങളിൽ ബോട്ടില്‍ ബൂത്തുകൾ സ്ഥാപിച്ചു. ബോട്ടില്‍ ബൂത്ത് സ്ഥാപിക്കുന്നതിന്‍റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ കെ.വി. സുജാത നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ ബില്‍ ടെക് അബ്ദുല്ല, സ്ഥിരം സമിതി ചെയര്‍പേഴ്‌സന്മാരായ കെ.വി. സരസ്വതി, കെ. ലത, കെ. അനിശന്‍, പി. അഹമ്മദലി, വര്‍ക്കിങ്​ ഗ്രൂപ് ചെയര്‍മാന്‍ ടി.വി. സുജിത്ത് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. അരുള്‍ എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ: കാഞ്ഞങ്ങാട് നഗരസഭയില്‍ സ്ഥാപിച്ച ബോട്ടില്‍ ബൂത്ത് നഗരസഭ അധ്യക്ഷ കെ.വി. സുജാത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.