കോവിഡും കോവിഡാനന്തരവും: ബോധവത്കരണ സെമിനാര്‍

കാസർകോട്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ല മെഡിക്കല്‍ ഓഫിസ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ബോധവത്​കരണ സെമിനാര്‍ 'കോവിഡും കോവിഡാനന്തരവും' ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി. ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ നടത്തിയ സെമിനാറില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.വി. രാംദാസ് അധ്യക്ഷതവഹിച്ചു. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിക്കല്‍ വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ.ടി.എസ്. അനീഷ്, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ഡിപ്പാര്‍ട്മെന്റ് ഓഫ് മെഡിസിനിലെ അസോ.പ്രഫസര്‍ ഡോ.എസ്.എം. സരിന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ഡോ.എസ്.എം. സരിന്‍ മോഡറേറ്റര്‍ ആയി. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസി. പ്രഫസര്‍, ഡോ. ടി.എസ്. അനീഷ്, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്‍റല്‍ സയന്‍സ് അസോ. പ്രഫസറും ഡിപ്പാര്‍ട്മെന്റ് തലവനുമായ ഡോ. പ്രദീപന്‍ പെരിയാട്ട്, കാസര്‍കോട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്‍റ്​ ഡോ.എം.വി. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ.ഇ. മോഹനന്‍, ജില്ല ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. എ. മുരളീധര നല്ലൂരായ, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. റിജിത്ത് കൃഷ്ണന്‍, കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. രാജാറാം, കാഞ്ഞങ്ങാട് ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. പ്രകാശ്, ആര്‍ദ്രം മിഷന്‍ ജില്ല നോഡല്‍ ഓഫിസര്‍ ഡോ. വി. സുരേശന്‍, ജില്ല ടാറ്റാ ട്രസ്റ്റ് കോവിഡ് ആശുപത്രി സൂപ്രണ്ട് ഡോ. ഗീത ഗുരുദാസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ജില്ല എജുക്കേഷന്‍ ആൻഡ്​ മീഡിയ ഓഫിസര്‍ അബ്ദുൽ ലത്തീഫ് മഠത്തില്‍ നന്ദി അറിയിച്ചു. ഫോട്ടോ: ജില്ല മെഡിക്കല്‍ ഓഫിസ് ദേശീയ ആരോഗ്യ ദൗത്യം എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ സെമിനാര്‍ 'കോവിഡും കോവിഡാനന്തരവും' ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി. ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.