നീലേശ്വരം: ആഞ്ഞടിച്ച കാറ്റിൽ പരപ്പയിലും ബളാൽ പഞ്ചായത്തിലും വ്യാപക കൃഷിനാശം. പുന്നക്കുന്ന്, പാത്തിക്കര, കനകപ്പള്ളി എന്നിവിടങ്ങളിൽ, വാഴ റബർ എന്നീ കാർഷിക വിളകൾ നിലംപൊത്തി. വൈദ്യുതി തൂണുകളും മരങ്ങളും നിലംപൊത്തി. ഉച്ചവരെ വൈദ്യുതി തടസ്സമുണ്ടായി. പരപ്പ പരിസര പ്രദേശങ്ങളിലെ പന്നിത്തടം, വടക്കാംകുന്ന്, കാരാട്ട്, കുപ്പമാട്, വീട്ടിയോടി പ്രദേശങ്ങളിലും കാറ്റിനെ തുടർന്ന് കനത്തനഷ്ടമുണ്ടായി. പന്നിത്തടത്ത് മൂന്ന് കാരാട്ട്, തോടംചാൽ, ആവുള്ളക്കോട്, കുപ്പമാട് പ്രദേശങ്ങളിൽ ഒന്ന് വീതം വൈദ്യുതി തൂണുകൾ പൊട്ടിവീണ് മാർഗതടസ്സമായി. പന്നിത്തടത്ത് തടത്തിൽ ഫിലിപ്പിന്‍റെ വീടിന് മുകളിലേക്ക് തേക്ക് മരം കടപുഴകി വീടിന് നാശമുണ്ടായി. എല്ലായിടങ്ങളിലും റബർ മരങ്ങൾ പൊട്ടി വീണാണ് കൂടുതൽ നാശം ഉണ്ടായിരിക്കുന്നത്. കാരാട്ട് സുധീഷിന്‍റെ വീട്ടുവളപ്പിൽ തെങ്ങ്, കമുക് എന്നിവ കടപുഴകി. കാരാട്ട് സജീവൻ, ഷെറിൻ, ജീൻസ് തോമസ്, മുഹമ്മദ് എന്നിവരുടെ റബർ മരങ്ങളാണ് കൊമ്പ് പൊട്ടി വീണത്. പന്നിത്തടം വടക്കാംകുന്ന് പ്രദേശങ്ങളിലെ കാഞ്ഞിരത്തുങ്കൽ വത്സമ്മ, ഷൈജു, ദേവകുമാർ മേക്കാട്ടില്ലം, കുഞ്ഞിരാമ പട്ടേരി, പി.വി. സുധാകരൻ, പടിയര തങ്കച്ചൻ, എം.ബി. രാഘവൻ കാനക്കാട്ട്, മോളി, പി.എം. ഓമന, എം.സി. സരോജിനി, രാമകൃഷ്ണൻ പുതിയോടൻ, പത്മകുമാരി നാവുതിയൻ വീട്, നരിക്കുഴി ത്രേസ്യാമ്മ, മുതിരക്കാലായിൽ ജോസഫ് എന്നിവരുടെ നൂറുകണക്കിന് റബർ മരങ്ങളാണ് പൊട്ടിവീണത്. കുപ്പമാട് വീട്ടിയോടി പ്രദേശത്തെ എള്ളുക്കുന്നേൽ ബാബു, മുക്കാലിക്കുന്നേൽ ജോസഫ്, എ. നാരായണി വീട്ടിയോടി എന്നിവർക്കും കനത്തനഷ്ടമാണുണ്ടായിരിക്കുന്നത്. അപ്രതീക്ഷിതമായി കൃഷിനാശം സംഭവിച്ച കൃഷിയിടങ്ങളിൽ കിനാന്നൂർ - കരിന്തളം കൃഷി അസി. ടി. ഷൈലജ സന്ദർശിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി.വി. ചന്ദ്രൻ, പഞ്ചായത്തംഗം എം.ബി. രാഘവൻ, സി.പി.എം പരപ്പ ലോക്കൽ സെക്രട്ടറി എ.ആർ. രാജു, വിനോദ് പന്നിത്തടം, ടി.പി. തങ്കച്ചൻ, ടി.എൻ. ബാബു തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.