ബദിയടുക്ക: 'ഒന്നിൽ ചേരാം ഒന്നിച്ചുയരാം' എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല നടപ്പിലാക്കിയ 50 ഇന കർമപദ്ധതിയുടെ സമാപന സമ്മേളനവും വിഖായ റാലിയും ഡിസംബർ 17ന് മൂന്നിന് ബദിയടുക്കയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, വൈസ് പ്രസിഡൻറ് യു.എം. അബ്ദുറഹ്മാൻ മൗലവി, എൻ.പി.എം. സൈനുൽ ആബിദീൻ തങ്ങൾ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ, സമസ്ത ജില്ല സെക്രട്ടറി അബ്ദുസ്സലാം ദാരിമി ആലംപാടി, ഹാദി തങ്ങൾ, ഹാമിദ് കോയമ്മ തങ്ങൾ, സംസ്ഥാന വർക്കിങ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്ന, സലാം ഫറോക്ക്, കബീർ മുതുപറമ്പ്, പി.എസ്. ഇബ്രാഹീം ഫൈസി പള്ളങ്കോട്, ഹാഷിം ദാരിമി ദേലംപാടി, ഹുസൈൻ തങ്ങൾ, സുഹൈർ അസ്ഹരി പള്ളങ്കോട്, കെ.വി. മുശ്താഖ് ദാരിമി, മുഹമ്മദ് ഫൈസി കജ, ഇസ്മാഈൽ അസ്ഹരി തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ എസ്.കെ.എസ്.എസ്.എഫ് ജില്ല സെക്രട്ടറി അസീസ് പാടലടുക്ക, മേഖല പ്രസിഡൻറ് ഖലീൽ ദാരിമി ബെളിഞ്ചം, ജനറൽ സെക്രട്ടറി ജാഫർ മൗലവി മീലാദ് നഗർ, ട്രഷറർ അൻവർ തുപ്പക്കൽ, ആദം ദാരിമി നാരംപാടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.